
പെയ്തത് 620% കൂടുതൽ മഴ; മഴക്കണക്കിൽ ഇടുക്കി നാലാം സ്ഥാനത്ത്
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ∙ കഴിഞ്ഞ 4 ദിവസം സംസ്ഥാനത്ത് പെയ്ത മഴക്കണക്കിൽ ഇടുക്കി നാലാം സ്ഥാനത്ത്. 24 മുതൽ 27 വരെ ജില്ലയിൽ 266.3 മില്ലിമീറ്റർ മഴ ലഭിച്ചു. ദീർഘകാല ശരാശരി പ്രകാരം ഈ ദിവസങ്ങളിൽ സാധാരണ ലഭിക്കേണ്ടത് 37 മില്ലിമീറ്റർ മഴയാണ് . 620 ശതമാനം കൂടുതൽ മഴ ഈ ദിവസങ്ങളിൽ ലഭിച്ചു. മൂന്നാറിൽ കഴിഞ്ഞ 24 മണിക്കൂറിൽ 123.90 മില്ലിമീറ്റർ മഴ പെയ്തു.ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിൽ പെയ്ത കനത്ത മഴയിൽ ആകെ 25 വീടുകൾ തകർന്നു. ഇതിൽ 24 വീടുകൾ ഭാഗികമായും ഒരെണ്ണം പൂർണമായും തകർന്നു.
24 മണിക്കൂറിനിടയിൽ 12 വീടുകളാണ് തകർന്നത്. ഉടുമ്പൻചോല താലൂക്കിൽ പന്ത്രണ്ട് വീടുകൾ ഭാഗികമായും ഒരു വീട് പൂർണമായും തകർന്നു. ദേവികുളം താലൂക്കിൽ അഞ്ച് വീടുകളും തൊടുപുഴ താലൂക്കിൽ ആറെണ്ണവും ഇടുക്കി താലൂക്കിൽ ഒരു വീടും ഭാഗികമായി തകർന്നു. ഒരാൾക്ക് ജീവഹാനി സംഭവിച്ചു. മരം വീണ് മരണം സംഭവിച്ചത് ഉടുമ്പൻചോല താലൂക്കിലാണ്. 24 മുതൽ 27 ഉച്ചയ്ക്ക് 12 വരെയുള്ള കണക്കാണിത്.
അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ ജില്ലയിൽ വ്യാഴം, വെള്ളി ദിവസങ്ങളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇന്നു ജില്ലയിൽ ഓറഞ്ച് അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശനിയാഴ്ച മഞ്ഞ അലർട്ടാണ്. ജില്ലയിൽ ഇതേവരെ ഒരു ദുരിതാശ്വാസ ക്യാംപ് മാത്രമാണ് തുറന്നിട്ടുള്ളത്.മൂന്നാർ മൗണ്ട് കാർമൽ പാരീഷ് ഹാളിൽ തുറന്ന ദുരിതാശ്വാസ ക്യാംപിൽ നാല് കുടുംബങ്ങളിലെ 17 പേരെ മാറ്റിപ്പാർപ്പിച്ചു. ഇതിൽ മൂന്നു കുട്ടികളും 10 സ്ത്രീകളുമുണ്ട്.