മൂലമറ്റം∙ ‘ശുചിത്വ അറക്കുളം സുന്ദര അറക്കുളം’ എന്ന സന്ദേശം ഉയർത്തി അറക്കുളം പഞ്ചായത്തിന്റെ പ്രവേശന കവാടമായ കാഞ്ഞാറിലെ വാട്ടർതീം പാർക്കിലും സമീപപ്രദേശങ്ങളിലും ശുചീകരണം നടത്തി. പുല്ലും കാടുകളും പ്ലാസ്റ്റിക് മാലിന്യങ്ങളും നീക്കം ചെയ്തും, അപകടാവസ്ഥയിലായ മരങ്ങൾ വെട്ടി നീക്കി നടത്തിയ ശുചിത്വ പ്രവർത്തനങ്ങൾക്ക് വലിയ ജനപങ്കാളിത്തം ഉണ്ടായിരുന്നു.
ജില്ലാ പഞ്ചായത്ത് അംഗം സജി പി.ജോസ് ഉദ്ഘാടനം നിർവഹിച്ചു.
സെന്റ് ജോസഫ് കോളജ് മാനേജർ ഫാ. തോമസ് പുതുശ്ശേരി റിപ്പബ്ലിക് ദിന സന്ദേശം നൽകി.
സെന്റ് ജോസഫ് കോളജ് പ്രിൻസിപ്പൽ പ്രഫ. ജോർജ് ആൽവിൻ കല്ലേക്കാവുങ്കൽ, പി.എച്ച് കബീർ, പ്രഫ.
സാജൻ കെ.ജോസ് തെക്കേടം എന്നിവർ പ്രസംഗിച്ചു. ഒന്നാം വാർഡിലെ എല്ലാ വഴിവിളക്കുകളും തെളിച്ചു.
സ്കൂളിനു സമീപം താഴ്ന്നുകിടക്കുന്ന വൈദ്യുത ലൈൻ ഉയർത്തിയും റോഡിൽ കിടക്കുന്ന പോസ്റ്റുകൾ നീക്കം ചെയ്തും ബാക്കി പ്രവൃത്തികൾ കൂടി പൂർത്തീകരിക്കാൻ അറക്കുളം ഒന്നാം വാർഡിലെ നാട്ടുകൂട്ടം തീരുമാനിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

