വണ്ണപ്പുറം∙ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തുകളുടെ അതിർത്തി ഗ്രാമമായ നാക്കയംകാരുടെ യാത്രാദുരിതത്തിന് അറുതിയില്ല. റോഡ് സൗകര്യവും മറ്റ് ബുദ്ധിമുട്ടുകളും കൂടിയതോടെ യാത്രാസൗകര്യത്തിനും കുട്ടികളുടെ പഠനത്തിനുമായി നാട്ടുകാരിൽ പലരും താമസം വണ്ണപ്പുറത്തും മറ്റുമായി.
പലരും വാടക വീടുകളിൽ താമസിച്ചാണ് കുട്ടികളെ പഠിപ്പിക്കുന്നതും ജോലിക്കു പോകുന്നതും.
നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിക്കുന്നത്. ഈ മേഖലയിൽ ആർക്കെങ്കിലും രോഗം വന്നാൽ കസേരയിൽ ചുമന്നുകൊണ്ടുവേണം റോഡിൽ എത്താൻ.
മൂവാറ്റുപുഴ– തേനി സംസ്ഥാന പാതയോട് ചേർന്നുള്ള ഭാഗമാണ് ഇവിടം. കിലോമീറ്റർ നടന്ന് തലയിൽ ചുമന്നാണ് സാധനങ്ങൾ വീട്ടിൽ എത്തിക്കുന്നത്.
നാക്കയത്തേക്ക് എത്തുവാൻ വണ്ണപ്പുറം കഞ്ഞിക്കുഴി പഞ്ചായത്തിലൂടെയാണ് വഴി.
അര കിലോമീറ്റർ ഭാഗം മാത്രമാണ് 2 പഞ്ചായത്തുകളിലും കോൺക്രീറ്റ് ചെയ്തിട്ടുള്ളത്. അവശേഷിക്കുന്ന ഒന്നര കിലോമീറ്റർ മൺ റോഡാണ്.
വെള്ളം ഒഴുകി റോഡ് മുഴുവൻ കുഴിയും ചെളിയുമാണ്. എത്രയുംവേഗം യാത്രാദുരിതത്തിന് പരിഹാരം വേണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]