മ്ലാമല ∙ വണ്ടിപ്പെരിയാർ -മ്ലാമല റോഡിൽ പശുമല മുതൽ മ്ലാമല വരെയുള്ള ഏഴുകിലോമീറ്റർ ഭാഗത്തെ പണികൾ വൈകുന്നു. മെറ്റലുകൾ നിരന്നു കിടക്കുന്നതിനാൽ ചെറുവാഹനങ്ങളിലെ യാത്ര അതികഠിനമായി.
ഇതോടെ യാത്ര ദുരിതപൂർണം. വണ്ടിപ്പെരിയാർ മുതൽ പശുമല വരെയുള്ള 2 കിലോമീറ്റർ നേരത്തെ ടാറിങ് പൂർത്തീകരിച്ചിരുന്നു.
ഇപ്പോൾ 3.26 കോടി രൂപയ്ക്കാണ് 7 കിലോമീറ്റർ ഭാഗത്തെ പണി നടക്കുന്നത്. വലിയ കുഴികൾ അടച്ച സ്ഥലങ്ങളിലെല്ലാം ഇപ്പോൾ മെറ്റലുകൾ ഇളകി റോഡിലാകെ നിരന്നു കിടക്കുകയാണ്.
കുഴികൾ അടച്ചശേഷം വൈകാതെ ടാറിങ് ജോലികൾ തുടങ്ങും എന്നായിരുന്നു ബന്ധപ്പെട്ടവരുടെ ഉറപ്പ്.
എന്നാൽ ടാറിങ് ജോലികൾക്കായി ഇവിടെ എത്തിച്ച യന്ത്രസാമഗ്രികൾ മഴയുടെ പേരിൽ ഇവിടെ നിന്ന് മറ്റെവിടേക്കോ കൊണ്ടുപോയി. ഇനി എന്ന് പണികൾ ആരംഭിക്കുമെന്ന കാര്യം ആർക്കും അറിയില്ല.
മഴ മാറി നല്ല തെളിഞ്ഞ കാലാവസ്ഥയായിട്ടും പണികൾ തുടങ്ങാനുള്ള യാതൊരു നീക്കവും നടക്കുന്നില്ലെന്നാണ് പരാതി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]