
മൂന്നാർ ∙ ഒരു മാസം പ്രായമുള്ള കുട്ടിയാനയെ ചരിഞ്ഞ നിലയിൽ കണ്ടെത്തി. മാട്ടുപ്പെട്ടി ടോപ് ഡിവിഷനു സമീപം ജലാശയത്തിന്റെ വൃഷ്ടി പ്രദേശത്താണ് ഇന്നലെ പുലർച്ചെ തൊഴിലാളികൾ കുട്ടിയാനയെയും പിടിയാനകളെയും കണ്ടത്.
കുട്ടിയാനയ്ക്ക് ജീവനുണ്ടായിരുന്നെങ്കിലും എഴുന്നേൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നെന്നു തൊഴിലാളികൾ പറഞ്ഞു. മൂന്നാർ റേഞ്ചർ എസ്.ബിജുവിന്റെ നേതൃത്വത്തിലുള്ള വനപാലകരും ആർആർടി സംഘവും എത്തിയെങ്കിലും തള്ളയാനയും മറ്റൊരു പിടിയാനയും സമീപത്തു തന്നെ നിന്നതിനാൽ കുട്ടിയാനയുടെ അടുത്തെത്താൻ കഴിഞ്ഞിരുന്നില്ല.
ഉച്ചയോടെ വനംവകുപ്പ് ഡോക്ടർമാരെത്തി കുട്ടിയാന ചരിഞ്ഞുവെന്നു സ്ഥിരീകരിച്ചു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]