
നെടുങ്കണ്ടം ∙ കനത്ത മഴയിൽ കല്ലാർ പുഴ നിറഞ്ഞൊഴുകുന്നതോടെ ചെറു പാലങ്ങൾ അപകടഭീഷണിയിൽ. കല്ലാർ പുഴയിൽ പത്തിലധികം ചെറു പാലങ്ങളുണ്ട്.
കനത്ത മഴയിൽ പുഴയിൽ വെള്ളം നിറഞ്ഞതോടെ ഇവയിൽ മിക്ക പാലങ്ങളിലും മരങ്ങളും മാലിന്യങ്ങളും തടഞ്ഞിരിക്കുകയാണ്. പുഴയിലെ ഒഴുക്കിന് തടസ്സം നേരിടുന്നുണ്ട്.
കൂടാതെ പാലങ്ങൾക്ക് ബലക്ഷയമുണ്ടാകുന്നതിനും ഇത് കാരണമാകുന്നുണ്ട്.
പതിറ്റാണ്ടുകൾക്ക് കെഎസ്ഇബി നിർമിച്ച നടപ്പാലങ്ങളാണ് ഇവയിൽ പലതും. പുഴയിലെ ഒഴുക്ക് ഗതി മാറി ഒഴുകുന്ന മേഖലകളിൽ സമാന്തരമായി നിർമിച്ചിരിക്കുന്ന റോഡുകളും അപകട
ഭീഷണിയിലാണ്. 2018ലെ പ്രളയത്തിൽ മന്നാക്കുടി ടണൽ മുഖത്ത് അടർന്നുവീണ കൂറ്റൻപാറ വർഷങ്ങൾക്കു ശേഷമാണ് പൊട്ടിച്ചുമാറ്റിയത്.
നീരൊഴുക്ക് തടസ്സപ്പെട്ടതോടെ അന്ന് ലക്ഷങ്ങളുടെ നഷ്ടം കെഎസ്ഇബി നേരിട്ടിരുന്നു.
കമ്പംമെട്ട് അതിർത്തി പ്രദേശം മുതലുള്ള മഴവെള്ളം ഇടുക്കി ജലാശയത്തിലേക്ക് എത്തിക്കുന്നത് കല്ലാർ പുഴയിലൂടെയാണ്. കല്ലാറിൽനിന്നു 3 കിലോമീറ്റർ ദൂരമുള്ള തുരങ്കം വഴി മന്നാക്കുടിയിൽ എത്തുന്ന വെള്ളം തുടർന്ന് ഇരട്ടയാർ ഡാമിലേക്കും അവിടെനിന്നു 5.5 കിലോമീറ്റർ ദൂരമുള്ള അഞ്ചുരുളി ടണൽ വഴി ഇടുക്കി ജലാശയത്തിലേക്കുമാണ് എത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]