നെടുങ്കണ്ടം ∙ കുളിർക്കാറ്റേറ്റ് അവധി ആഘോഷിക്കാം രാമക്കൽമേട്ടിൽ. തണുപ്പിൽ മൂന്നാറിനോളം കിടപിടിക്കുകയാണ് രാമക്കൽമേടും.
രാത്രി മുതൽ ആരംഭിക്കുന്ന തണുപ്പ് പുലർച്ചെ കനക്കും. വെയിൽ എത്ര കൂടിയാലും ഉച്ചയ്ക്കും കുളിരുള്ള തണുപ്പാണിവിടെ.
അടുത്തയിടെ രാത്രികാല താപനില എട്ടു ഡിഗ്രിയിലുമെത്തി. തമിഴ്നാട്ടിലെ നിരപ്പിൽ നിന്നു രാമക്കൽമേട്ടിലെ ഉയർച്ചയിലേക്ക് വീശുന്ന നിലയ്ക്കാത്ത കാറ്റിനും സുഖമുള്ള തണുപ്പാണിപ്പോൾ.
കാലാവസ്ഥ അനുകൂലമായാൽ ക്ലൗഡ് ബെഡും ആസ്വദിക്കാം.
ആമപ്പാറയിൽ നിന്നുള്ള സൂര്യോദയ-അസ്തമയ കാഴ്ചയും സഞ്ചാരികളെ ആകർഷിക്കുന്നു. എത്ര കടുത്ത ചൂടിലും സുഖമുള്ള തണുപ്പ് നൽകുന്ന ആമപ്പാറകൾക്കിടയിലെ സാഹസ യാത്ര ആസ്വദിക്കാനും ഇങ്ങോട്ടുള്ള ഓഫ് റോഡ് ജീപ്പ് സവാരിയും മറ്റൊരു ആകർഷണമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

