അടിമാലി ∙ ദേശീയപാതയിൽ അടിമാലിക്ക് സമീപം ലക്ഷം വീടു കോളനി ഭാഗത്ത് മണ്ണിടിച്ചിൽ തുടരുന്നു. മണ്ണിടിയുന്നതിന് താഴെഭാഗത്ത് താമസിക്കുന്ന 23 കുടുംബങ്ങളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി സ്വീകരിച്ചു.
ഇന്നലെ രാവിലെ മുതൽ ഒറ്റവരി ഗതാഗതം സാധ്യമായിരുന്നത് മണ്ണിടിച്ചിലിനെ തുടർന്നു ഉച്ചയോടെ പൂർണമായും നിരോധിച്ചു. ഇതോടെ ഇതുവഴി കടന്നു പോകേണ്ട
വാഹനങ്ങൾ മറ്റ് വഴികളിലൂടെ തിരിച്ചു വിട്ടു.മണ്ണിടിച്ചിൽ തുടരുന്ന സാഹചര്യത്തിൽ പാതയുടെ മന്നാങ്കണ്ടം വില്ലേജ് ഓഫിസർ ഷാജിലാൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് അനസ് ഇബ്രാഹിം, ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കൃഷ്ണ മൂർത്തി, പഞ്ചായത്ത് അംഗം ടി.എസ്.സിദ്ദിഖ് എന്നിവർ സ്ഥലം സന്ദർശിച്ചാണ് കുടുംബങ്ങളെ മാറ്റി പാർപ്പിക്കുന്ന നടപടി സ്വീകരിച്ചത്.
കട്ടിങ് സൈഡിൽ മണ്ണ് നീക്കം ചെയ്ത ഭാഗങ്ങളോട് ചേർന്ന് മണ്ണ് വിണ്ടു കീറിയിരിക്കുന്ന സാഹചര്യത്തിൽ ഇടിച്ചിൽ സാധ്യത പരിഗണിച്ചാണ് നടപടി. അടിമാലി ഗവ.
ഹൈസ്കൂൾ കെട്ടിടത്തിലേക്ക് ഇവരെ മാറ്റി പാർപ്പിക്കുന്നത്.മണ്ണിടിച്ചിൽ മൂലം മൂന്നാറിലേക്കുള്ള സഞ്ചാരികളും ബസ് സർവീസുകളും കൂടുതൽ ദുരിതത്തിലായി. ശനി, ഞായർ അവധി ദിവസങ്ങൾ ആയതിനാൽ സഞ്ചാരികളുടെ വലിയ ഒഴുക്കാണ് മൂന്നാറിലേക്കുള്ളത്.
ഇവരുടെ വാഹനങ്ങൾ അടിമാലിയിൽ നിന്ന് വെള്ളത്തൂവൽ, ആനച്ചാൽ വഴിയാണ് തിരിച്ചു വിട്ടിരിക്കുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

