അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന്
ചെറുതോണി∙ ജില്ലാ പഞ്ചായത്ത് 2025 –26 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി തൊടുപുഴയിലെ ജില്ലാ ആശുപത്രി സൂപ്രണ്ട് (അലോപ്പതി) നിർവഹണ ഉദ്യോഗസ്ഥനായി, ‘ആയുർതാളം’ അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞവർക്ക് മരുന്ന് ലഭ്യമാക്കുന്നതിനു പദ്ധതി ഏറ്റെടുത്തു. 29ന് മുൻപ് അവയവമാറ്റ ശസ്ത്രക്രിയ കഴിഞ്ഞ ഗുണഭോക്താക്കൾ ജില്ലാ പഞ്ചായത്ത് ഓഫിസിലോ ജില്ലാ ആശുപത്രി, ഇടുക്കി, തൊടുപുഴയിലോ വ്യക്തിഗത വിവരങ്ങൾ, ചികിത്സ വിവരങ്ങൾ, എന്നിവ സഹിതം അപേക്ഷ തയാറാക്കി സമർപ്പിക്കണമെന്നു ജില്ലാ പഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.
സെക്യൂരിറ്റി ഡിപ്പോസിറ്റ്
നെടുങ്കണ്ടം∙ കരുണാപുരം ഗവ.
ഐടിഐയിൽനിന്നു 2022 മുതൽ 2025 വരെയുള്ള കാലയളവിൽ തൃപ്തികരമായി ട്രെയ്നിങ് പൂർത്തീകരിച്ചതും സെക്യൂരിറ്റി ഡിപ്പോസിറ്റ്, കോഷൻ മണി എന്നിവ കൈപ്പറ്റാത്തവരുമായ ട്രെയിനികൾ സെക്യൂരിറ്റി ഡിപ്പോസിറ്റ്, കോഷൻ മണി എന്നിവ ലഭിക്കുന്നതിനായി നിശ്ചിത മാതൃകയിലുള്ള അപേക്ഷ, ബാങ്ക് പാസ് ബുക്കിൻ്റെ പകർപ്പിനൊപ്പം നവംബർ 10ന് മുൻപായി ഐടിഐ ഓഫിസിൽ സമർപ്പിക്കണം.
കട്ടപ്പന കമ്പോളം
ഏലം: 2400-2550
കുരുമുളക്: 685
കാപ്പിക്കുരു(റോബസ്റ്റ): 235
കാപ്പി പരിപ്പ്(റോബസ്റ്റ): 440
കൊട്ടപ്പാക്ക്: 270
മഞ്ഞൾ: 250, ചുക്ക്: 250
ഗ്രാമ്പൂ: 830, ജാതിക്ക: 350ജാതിപത്രി: 1500-2050
∙ അടിമാലി കമ്പോളം
കൊക്കോ (പച്ച): 90
കൊക്കോ (ഉണക്ക): 380
∙ മുരിക്കാശേരി കമ്പോളം
കൊക്കോ: 135
കൊക്കോ (ഉണക്ക): 400
∙ കട്ടപ്പന കമ്പോളം
∙ കൊക്കോ(പച്ച): 80
∙ കൊക്കോ(ഉണക്ക): 375
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

