മൂലമറ്റം ∙ തൊടുപുഴ റൂട്ടിലെ മിക്ക ബസ് സ്റ്റോപ്പുകളും അപകടകരമായ വളവുകളിൽ. എതിർദിശയിൽ വരുന്ന ബസുകൾക്ക് ഒരേ സ്ഥലത്ത് സ്റ്റോപ്പുള്ളത് അപകടസാധ്യത കൂട്ടുന്നു.
ഇതോടെ സ്റ്റോപ്പുകൾ പുനർനിർണയിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. സ്റ്റോപ്പുകൾ കോടതി പുനർനിർണയിച്ചെങ്കിലും പുതിയ സ്റ്റോപ്പുകളിൽ ബസ് നിർത്താറില്ല. ഒളമറ്റം, പെരുമറ്റം, അറക്കുളം ഗവ.
ആശുപത്രി, 7-ാം മൈൽ, 12-ാം മൈൽ, കാവുംപടി എന്നീ ബസ് സ്റ്റോപ്പുകളാണ് വളവുകളിലുള്ളത്.
സ്റ്റോപ്പുകളിൽ യാത്രക്കാരെ കയറ്റുമ്പോൾ പിന്നാലെ വരുന്ന വാഹനങ്ങൾ ബസിനെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കുന്നതിനിടെ എതിർ ദിശയിലെത്തുന്ന വാഹനങ്ങളുമായി കൂട്ടിമുട്ടാനുള്ള സാധ്യത ഏറെയാണ്. ലീഗൽ സർവീസ് അതോറിറ്റി സ്റ്റോപ്പുകൾ മാറ്റുന്നതിനു തീരുമാനിക്കുകയും പഞ്ചായത്ത് സെക്രട്ടറിമാർക്ക് നിർദേശം നൽകുകയും ചെയ്തിരുന്നു. എന്നാൽ നടപടി ആയിട്ടില്ല.
ഏഴാം മൈൽ, കുടയത്തൂർ മുസ്ലിം പള്ളിക്കവല, 12-ാം മൈൽ, അറക്കുളം ഗവ.ആശുപത്രി എന്നീ സ്റ്റോപ്പുകൾ പുനർനിർണയിച്ചെങ്കിലും ബസുകൾ പഴയ സ്റ്റോപ്പുകളിൽ തന്നെയാണു നിർത്തുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]