
നെടുങ്കണ്ടം∙ ഓണക്കാല പ്രത്യേക പരിശോധനകളുടെ ഭാഗമായി ഉടുമ്പൻചോല എക്സൈസ് സർക്കിൾ സംഘത്തിന്റെ പരിശോധനയിൽ മദ്യവും കോടയും വാറ്റും പിടികൂടി. ഞായറാഴ്ച രാത്രി സേനാപതി അഞ്ചുമുക്കിൽ നടത്തിയ പരിശോധനയിൽ 16 ലീറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യവും കടത്തിക്കൊണ്ടു വന്ന ഓട്ടോറിക്ഷയും പിടിച്ചെടുത്തു. എക്സൈസ് പിടികൂടിയ മേലേചെമ്മണ്ണാർ കടുവപാറക്കൽ സിനിറ്റിനെ (55) ജാമ്യത്തിൽ വിട്ടയച്ചു.
പലപ്പോഴായി ബവ്റിജ് ഔട്ലെറ്റിൽനിന്നു വാങ്ങി സൂക്ഷിച്ചതാണ് മദ്യമെന്ന് സിനിറ്റ് മൊഴി നൽകിയതായി എക്സൈസ് അറിയിച്ചു.
നെറ്റിത്തൊഴു മണിയൻപെട്ടിയിൽ നടത്തിയ പരിശോധനയിൽ തമിഴ്നാട് അതിർത്തിയോട് ചേർന്ന സ്ഥലത്തുനിന്ന് 220 ലീറ്റർ കോട നശിപ്പിച്ചു.
ഓണക്കാലത്തോടനുബന്ധിച്ച് ചാരായം വിൽപനയ്ക്ക് എത്താൻ സാധ്യതയുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അതിർത്തി പ്രദേശങ്ങളിൽ പരിശോധന നടത്തിയത്. പുഷ്പകണ്ടം- തട്ടേക്കാനം ഭാഗത്ത് നടത്തിയ പരിശോധനയിൽ 15 ലീറ്റർ വാറ്റു ചാരായവും 5 ലീറ്റർ കോടയുമായി രണ്ടു പേർ പിടിയിലായി. പുഷ്പകണ്ടം മണ്ണിച്ചേരിയിൽ ഫൈസൽ (36), തട്ടേക്കാനം മയിലമൂട്ടിൽ വിജയൻ (61) എന്നിവരാണ് അറസ്റ്റിലായത്.
ഫൈസലിന്റെ ഉടമസ്ഥതയിലുള്ള ഏലത്തോട്ടത്തിലെ ഷെഡിൽനിന്നുമാണ് വാറ്റുചാരായവും കോടയും വാറ്റുപകരണങ്ങളും കണ്ടെടുത്തത്.
ഉടുമ്പൻചോല എക്സൈസ് സർക്കിൾ ഇൻസ്പെക്ടർ ജി.വിജയകുമാറിന്റെ നിർദ്ദേശാനുസരണം നടന്ന പരിശോധനകളിൽ എക്സൈസ് ഇൻസ്പെക്ടർ എം.പി.പ്രമോദ്, അസി.എക്സൈസ് ഇൻസ്പെക്ടർമാരായ ജെ.പ്രകാശ്, കെ.എസ്.അസീസ്, ബി.രാജ്കുമാർ, പി.ജി.രാധാകൃഷ്ണൻ, കെ.എൻ.രാജൻ, കെ.ഷനേജ്, പ്രിവന്റീവ് ഓഫിസർ കെ.എസ്.അനൂപ്, എം.നൗഷാദ്, ടി.എ.അനീഷ്, വി.ജെ.ജോഷി, കെ.രാധാകൃഷ്ണൻ, സിവിൽ എക്സൈസ് ഓഫിസർമാരായ അരുൺ രാജ്, അരുൺ മുരളീധരൻ, അരുൺ ശശി, ടിൽസ് ജോസഫ്, കെ.പി.അരുൺ, സന്തോഷ് തോമസ്, കെ.പി.അരുൺ, അമൽനാഥ്, നിത സിവിൽ എക്സൈസ് ഓഫിസർ എസ്.മായ, പ്രിവന്റീവ് ഓഫിസർ ഡ്രൈവർ പി.സി.റെജി, ഷിബു ജോസഫ് എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]