
തൊടുപുഴ ∙ ശുദ്ധജല പ്രശ്നം പരിഹരിച്ചപ്പോൾ റോഡ് ഗതാഗതം താറുമാറായി. കഴിഞ്ഞ ഡിസംബറിൽ ശുദ്ധജല പൈപ്പ് പൊട്ടിയത് ശരിയാക്കാൻ മങ്ങാട്ടുകവല കെകെആർ ജംക്ഷനിലെ റോഡ് വെട്ടിപ്പൊളിച്ചത് തിരികെ ടാർ ചെയ്യാത്തതിനാൽ റോഡിനു കുറുകെ നെടുനീളത്തിൽ ടാർ പൊളിഞ്ഞു കിടക്കുന്നു. വെട്ടിപ്പൊളിച്ചതിനു ശേഷം ആദ്യം മണ്ണിട്ടു നികത്തി.
പിന്നീടു താൽക്കാലികമായി ടാർ ചെയ്തെങ്കിലും ആഴ്ചകൾ മാത്രമാണ് നിന്നത്. പിന്നീട് പൊട്ടിയ ഭാഗത്തിന്റെ വിസ്തൃതി കൂടിക്കൂടി നിലവിൽ റോഡിനു കുറുകെ പൊളിഞ്ഞ് കുഴി രൂപപ്പെട്ടു.
വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാത, ബൈപാസ് റോഡ് ഉൾപ്പെടെ സംഗമിക്കുന്ന ജംക്ഷനിൽ രാപകൽ വ്യത്യാസമില്ലാതെ വാഹനങ്ങളുടെ വലിയ തിരക്കാണ്.
നിലവിൽ റോഡിന്റെ അവസ്ഥ മൂലം ജംക്ഷനിൽ ഗതാഗതക്കുരുക്ക് പതിവാണ്. ഇരുചക്രവാഹനങ്ങൾ കുഴിയിൽ തെന്നിമറിയാറുമുണ്ട്. വലിയ അപകടങ്ങൾ ഉണ്ടാകുന്നതിനു മുൻപ് റോഡ് ടാർ ചെയ്യണമെന്നാണു യാത്രക്കാരുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]