
ഇടുക്കി ജില്ലയിൽ ഇന്ന് (26-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗ്യാപ് റോഡിൽ ഗതാഗത നിയന്ത്രണം; രാജകുമാരി ∙ കൊച്ചി–ധനുഷ്കോടി ദേശീയപാതയിലെ ദേവികുളം ഗ്യാപ് റോഡിൽ ഇന്നു പകലും രാത്രിയും ഗതാഗതം നിയന്ത്രിച്ച് കലക്ടർ ഉത്തരവിറക്കി. കനത്ത കാറ്റും മഴയും തുടരുന്ന സാഹചര്യത്തിലാണ് ഉത്തരവ്. മലമുകളിൽനിന്നു പാറക്കഷണങ്ങൾ റോഡിലേക്കു പതിക്കാൻ സാധ്യതയുള്ളതിനാൽ റോഡിൽ വാഹന പാർക്കിങ്ങും നിരോധിച്ചിട്ടുണ്ട്.
ജോലി ഒഴിവ്
നെടുങ്കണ്ടം∙ ഉടുമ്പൻചോല ഗവ. ഹൈസ്കൂളിൽ നിലവിൽ ഒഴിവുള്ള എൽപിഎസ്ടി (തമിഴ്) അധ്യാപക തസ്തികയിലേക്ക് താൽക്കാലിക അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. ജൂലൈ ഒന്നിന് 11ന് ഹാജരാകണം.
രാജകുമാരി∙ ഗവ. വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ ഒഴിവുള്ള സോഷ്യൽ സയൻസ് അധ്യാപക തസ്തികയിൽ നിയമനം നടത്തുന്നതിനുള്ള അഭിമുഖം 30ന് 10ന് സ്കൂൾ ഓഫിസിൽ നടക്കും.
തോപ്രാംകുടി∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ എച്ച്എസ്എസ്ടി ഹിന്ദി തസ്തികയിൽ താൽക്കാലിക ഒഴിവിലേക്ക് 27ന് 11ന് കൂടിക്കാഴ്ച നടക്കും. അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു
ഡിപ്ലോമകോഴ്സ്
ചെറുതോണി ∙ പൈനാവ് ഐഎച്ച്ആർഡി മോഡൽ പോളിടെക്നിക് കോളജിൽ അഞ്ച് ബ്രാഞ്ചുകളിലായി എൻജിനീയറിങ് ഡിപ്ലോമ കോഴ്സുകൾ നടക്കുന്നു. ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ എൻജിനീയറിങ്, ബയോമെഡിക്കൽ എൻജിനീയറിങ്, കംപ്യൂട്ടർ എൻജിനീയറിങ്, മെക്കാനിക്കൽ എൻജിനീയറിങ്, സൈബർ ഫൊറൻസിക് ആൻഡ് ഇൻഫർമേഷൻ സെക്യൂരിറ്റി എന്നിവയാണ് ബ്രാഞ്ചുകൾ. പ്ലസ് ടു (സയൻസ്) / വിഎച്ച്എസ്ഇ / ഐടിഐ പാസായവർക്ക് രണ്ടാം വർഷത്തിലേക്കുള്ള (എൽഇടി) സ്പോട്ട് അഡ്മിഷനും നടക്കുന്നു. 8547005084, 9446073146.
സീറ്റൊഴിവ്
ചെറുതോണി ∙ കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഗ്രാമീണ സ്വയം തൊഴിൽ പരിശീലന കേന്ദ്രം ഇടുക്കി, കട്ടപ്പന തൊഴിൽ പരിശീലന കേന്ദ്രത്തിൽ ഉടൻ ആരംഭിക്കുന്ന 30 ദിവസത്തെ സൗജന്യ ടൂ വീലർ മെക്കാനിക്, സെൽ ഫോൺ സർവീസ് ടെക്നിഷ്യൻ, ഫൊട്ടോഗ്രഫി, വിഡിയോഗ്രഫി, വയറിങ് ടെക്നിഷ്യൻ എന്നീ സംരംഭകത്വ വികസന പരിശീലനങ്ങളിലേക്ക് ഒഴിവുള്ള സീറ്റുകളിൽ അഡ്മിഷൻ തുടരുന്നു. 7306890145, 9400898713.