മൂലമറ്റം ∙ അറക്കുളത്ത് കളമശേരി 220 ടവർലൈൻ പൊട്ടിവീണു. ഇന്നലെ ഉച്ചകഴിഞ്ഞാണ് ലൈൻ പൊട്ടിവീണത്.
ഇൻസുലേറ്റർ ഫ്ലാഷായതോടെ ലൈനിൽ ഒരു കേബിൾ പൊട്ടിവീണു. അപകടമില്ല.
ആലാനിക്കൽ തോട്ടത്തിനു സമീപം പാടത്തിലേക്കാണ് വൻസ്ഫോടന ശബ്ദത്തോടെ ലൈൻ ഈ സമയത്ത് ചെറിയ ഷോക്ക് ഏറ്റതായി സമീപവാസികൾ പറയുന്നു. ജനവാസമേഖലയിലൂടെയാണ് ലൈൻ കടന്നുപോകുന്നത്. ഇവിടെ റോഡിനു കുറുകെയാണ് ലൈൻ കിടക്കുന്നത്.
ജനവാസമേഖലയിലെ ടവർലൈനുകൾ പൊട്ടുന്നത് ഏറെ ഗൗരവമാണ്. ലൈനിനു താഴെയും സമീപത്തുമായി ഒട്ടേറെ വീടുകൾ സ്ഥിതി ചെയ്യുന്നുണ്ട്.
ഇവരുടെ സുരക്ഷയ്ക്കായി ലൈനുകളിലെ പരിശോധനകൾ ശക്തമാക്കണമെന്ന ആവശ്യം ഉയരുകയാണ്. മൂവാറ്റുപുഴയിൽനിന്നു ലൈൻ മെയ്ന്റനൻസ് വിഭാഗം എത്തിയാലെ ലൈൻ പുനഃസ്ഥാപിക്കാൻ കഴിയൂ. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]