
ജോലി ഒഴിവ്
തൊടുപുഴ ∙ ഇടുക്കി ജില്ലാ ആശുപത്രിയിൽ (ഇടുക്കി സർക്കാർ മെഡിക്കൽ കോളജ്) ബ്ലഡ് ബാങ്ക് കൗൺസിലർ തസ്തികയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ഒഴിവ്. യോഗ്യത: ബിരുദാനന്തര ബിരുദം (സോഷ്യൽ വർക്ക്/ സോഷ്യോളജി/ സൈക്കോളജിയും 6 മാസത്തെ പ്രവൃത്തി പരിചയവും) അല്ലെങ്കിൽ സയൻസ്/ ഹെൽത്ത് സയൻസ് വിഷയത്തിൽ ബിരുദവും ഒരു വർഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കിൽ പത്താംക്ലാസ് അല്ലെങ്കിൽ പ്ലസ് ടു വിജയവും സമാനമേഖലയിൽ 3 വർഷത്തെയെങ്കിലും പ്രവൃത്തിപരിചയവും.
ഓഗസ്റ്റ് 30ന് 11ന് ജില്ലാ ആശുപത്രി സൂപ്രണ്ടിന്റെ ചേംബറിൽ അഭിമുഖം. 04862 299574.
തൊടുപുഴ ∙ കുടുബശ്രീ ജില്ലാ മിഷൻ നെടുങ്കണ്ടം ബ്ലോക്കിൽ ബ്ലോക്ക് കോഓർഡിനേറ്റർ ഒഴിവ്.
താൽക്കാലിക ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം. ബ്ലോക്കിൽ സ്ഥിര താമസക്കാരായ ബിരുദാനന്തര ബിരുദമുള്ളവർക്ക് പങ്കെടുക്കാം.
ഒരു ഒഴിവാണുള്ളത്. പ്രായപരിധി: 18-35.
കുടുംബശ്രീ അംഗം/കുടുംബാംഗം/ ഓക്സിലറി അംഗം ആയിരിക്കണം. ഒന്നിന് 10.30ന് കുയിലിമലയിലുള്ള കുടുംബശ്രീ ജില്ലാ മിഷൻ ഓഫിസിൽ അഭിമുഖത്തിനായി എത്തണം.
04862 232223.
പാനലിൽ അംഗമാകാം
തൊടുപുഴ∙ ഇടുക്കി ജില്ലയിലെ പ്രിസം പാനലിലേക്ക് അഭിമുഖം കോട്ടയത്ത് നടക്കും. ഇൻഫർമേഷൻ അസിസ്റ്റന്റ്– യോഗ്യത: ജേണലിസം ബിരുദാനന്തര ബിരുദം, ബിരുദം അല്ലെങ്കിൽ ഏതെങ്കിലും ബിരുദവും ജേണലിസം ഡിപ്ലോമ.
കണ്ടന്റ് എഡിറ്റർ– യോഗ്യത: വിഡിയോ എഡിറ്റിങ് ബിരുദം/ ഡിപ്ലോമ/ സർട്ടിഫിക്കറ്റ് കോഴ്സ്. പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണന.
27ന് 11ന് അഭിമുഖം. നിശ്ചിതസമയത്തിന് അര മണിക്കൂർ മുൻപ്, കോട്ടയം കലക്ടറേറ്റ് സമുച്ചയത്തിലെ ഇൻഫർമേഷൻ – പബ്ലിക് റിലേഷൻസ് വകുപ്പിന്റെ മേഖലാ കാര്യാലയത്തിൽ അപേക്ഷയും യോഗ്യതാരേഖകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുമായി എത്തിച്ചേരണം.
04812561030, 04862 233036.
തൊടുപുഴ ∙ വ്ലോഗർമാർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർ എന്നിവരിൽ നിന്ന് ഇൻഫർമേഷൻ പബ്ലിക് റിലേഷൻസ് വകുപ്പിന്റെ പാനലിൽ അംഗമാകാൻ അപേക്ഷ ക്ഷണിച്ചു. അവസാന തീയതി: ഓഗസ്റ്റ് 30.
മൂന്നു ലക്ഷമെങ്കിലും ഫോളോവർമാരുള്ള വ്ലോഗർമാർക്കും യുട്യൂബ്, ഇൻസ്റ്റഗ്രാം, ഫെയ്സ്ബുക് എന്നിവയിൽ നൽകിയിട്ടുളള വിഡിയോ കണ്ടന്റുകൾക്ക് മിനിമം 10 ലക്ഷം റീച്ച് ലഭിക്കുന്ന സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാർക്കും അപേക്ഷിക്കാം. പ്രായപരിധി ഇല്ല.
കൂടുതൽ വിവരങ്ങൾക്ക് prd.kerala.gov.in സന്ദർശിക്കാം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]