
പാർക്കിങ് ഒഴിവാക്കാൻ കെട്ടിയ ചങ്ങല നശിപ്പിച്ചു; നിങ്ങൾക്കൊന്നും വേറെ പണിയില്ലേ?
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
തൊടുപുഴ ∙ മങ്ങാട്ടുകവല ഷോപ്പിങ് കോംപ്ലക്സ് കോംപൗണ്ടിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത് ഒഴിവാക്കുന്നതിന് വേണ്ടി നഗരസഭ പൂട്ടിയിട്ടിരുന്ന ചങ്ങല ചില സാമൂഹിക വിരുദ്ധർ വാഹനങ്ങൾ കയറ്റി തകർത്തു. അതിക്രമം കാട്ടിയ വാഹനങ്ങളുടെ ഫോട്ടോയും നമ്പറും കൈമാറിയതിന്റെ അടിസ്ഥാനത്തിൽ ഒരു ലോറി പൊലീസ് കസ്റ്റഡിയിൽ എടുത്തു. മറ്റ് 3 വാഹനങ്ങളുടെ നമ്പറും പൊലീസിനു കൈമാറിയതായി നഗരസഭ ചെയർമാൻ കെ.ദീപക് അറിയിച്ചു.
അടുത്ത കാലത്ത് പുതിയ ബസ് സ്റ്റാൻഡ് ഷോപ്പിങ് കോംപ്ലക്സിനു മുന്നിൽ നഗരസഭയുടെ നേതൃത്വത്തിൽ ടൈൽ പാകി മനോഹരമാക്കിയിരുന്നു. എന്നാൽ ഇവിടെ ലോറികൾ ഉൾപ്പെടെയുള്ള സ്വകാര്യ വാഹനങ്ങൾ രാപകൽ പാർക്ക് ചെയ്യുന്നത് പതിവായിരുന്നു. ഇതെ തുടർന്നാണ് നഗരസഭ ഇവിടെ മറ്റ് വാഹനങ്ങൾ പാർക്ക് ചെയ്യരുതെന്ന് കാട്ടി ഇവിടെ ചങ്ങല വലിച്ചുകെട്ടിയത്. എന്നാൽ ചിലർ മനഃപൂർവം ചങ്ങല കെട്ടിയിരുന്ന കുറ്റികൾ ഉൾപ്പെടെ തകർക്കുകയായിരുന്നു.
നഗരസഭാ സെക്രട്ടറി നൽകിയ പരാതിയെ തുടർന്ന് ലോറി, കാർ, ബൈക്ക് ഉൾപ്പെടെയുള്ള വാഹനങ്ങളുടെ നമ്പർ സഹിതം പൊലീസിൽ പരാതി നൽകി. മങ്ങാട്ടുകവല ബസ് സ്റ്റാൻഡിനുള്ളിൽ സ്വകാര്യ വാഹനങ്ങൾ കയറ്റുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് നഗരസഭാ ചെയർമാൻ പറഞ്ഞു. ഇവിടെ സിസിടിവിയും സ്ഥാപിച്ചു. കൂടാതെ മുന്നറിയിപ്പ് ബോർഡും വച്ചു.