തൊടുപുഴ ∙ ചങ്കുലയ്ക്കുന്ന കിടിലൻ ബാക്ഗ്രൗണ്ട് മ്യൂസിക് (ബിജിഎം) ചാലിച്ച റീലുകളുമായി ഇടുക്കി ജില്ലയിലെ വോട്ടർമാരുടെ ചങ്കിലേക്ക് ഇടിച്ചുകയറാനുള്ള തത്രപ്പാടിലാണ് ജില്ലയിലെ സ്ഥാനാർഥികൾ. ഇത്തവണ ജില്ലയിൽ വിവിധ മണ്ഡലങ്ങളിലെ സ്ഥാനാർഥികളുടെ റീലുകളെ മാസ്സാക്കുന്നത് ‘ജനമനസ്സിൻ അധിപതി നീ വാ’ എന്ന ഗാനമാണ്.
യുഡിഎഫ് സ്ഥാനാർഥി റോയ് കെ.പൗലോസും എൽഡിഎഫ് സ്ഥാനാർഥി റോഷി അഗസ്റ്റിനും എൻഡിഎ സ്ഥാനാർഥി സംഗീത വിശ്വനാഥനും രാഷ്ട്രീയ ഭേദമില്ലാതെ എടുത്തുപയോഗിച്ചിരിക്കുന്ന ഈ പാട്ട്, മമ്മൂട്ടി ശക്തനായ കമ്യൂണിസ്റ്റ് മുഖ്യമന്ത്രിയെ അവതരിപ്പിച്ച ‘വൺ’ എന്ന സിനിമയിലേതാണ് എന്നത് കൗതുകം. ബിജിഎമ്മിന് അനുസരിച്ച് സ്ലോമോഷനും ഫാസ്റ്റ് ഫോർവേഡുമെല്ലാം കൃത്യമായി മിക്സ് ചെയ്തെടുക്കുന്നതും ഒരു കലയാണ്.
ജയിലറിലെ ‘സൂപ്പർ സ്റ്റാർ ഡാ’ എന്ന ഗാനവും സ്ഥാനാർഥികളുടെ സ്ലോ മോഷൻ നടത്തത്തെ മാസ്സാക്കുന്നുണ്ട്.
സ്വതവേ കായിക പ്രേമിയായ റോഷി അഗസ്റ്റിൻ നാട്ടിൻപുറത്തെ യുവാക്കളുമായി ക്രിക്കറ്റ് കളിച്ച് അവരുടെ നെഞ്ചു കീഴക്കാൻ ശ്രമിക്കുന്ന റീലിൽ 1983 എന്ന ചിത്രത്തിലെ ‘നെഞ്ചിലേ നെഞ്ചിലേ’ എന്ന പാട്ട് ചേർത്തുവച്ചിരിക്കുന്നു. ഏതാനും സ്ഥാനാർഥികൾ, കണ്ണൂർ സ്ക്വാഡ് എന്ന സിനിമയിലെ ‘റിട്ടേൺ ഓഫ് ദി സ്ക്വാഡ്’ എന്ന തീം മ്യൂസിക് ഉപയോഗിച്ച് റീൽ തയാറാക്കിയിരിക്കുന്നത് ‘തിരിച്ചു വരുന്നു’ എന്നതിന്റെ സൂചനയായി കരുതാം.
തൊടുപുഴയിലെ യുഡിഎഫ് സ്ഥാനാർഥി അപു ജോൺ ജോസഫിന്റെ റീലുകൾക്ക് തീ പടർത്തുന്നതിൽ മുഖ്യം ‘സരിപോധാ സനിവാരം’ എന്ന തെലുങ്ക് സിനിമയുടെ തീം സോങ്ങായ ‘ബാറ്റിൽ ഓഫ് റേജസ്’ ആണ്.
‘സാമക്കൊട തൊടങ്കിടിച്ച് രാസാ’ എന്ന തമിഴ് ഗാനമാണ് പീരുമേട്ടിലെ തോട്ടം തൊഴിലാളികളോടു സംവദിക്കുന്ന എൽഡിഎഫ് സ്ഥാനാർഥി കെ.സലിംകുമാറിന്റെ റീലുകളിലെ ‘മെയിൻ’.
സമൂഹമാധ്യമങ്ങളിലൂടെയുള്ള പ്രചാരണ സാധ്യതയെ പരമാവധി ഫലപ്രദമാക്കാനുള്ള പരിശ്രമത്തിലാണ് ജില്ലയിലെ സ്ഥാനാർഥികളെല്ലാം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

