
ഇടുക്കി ജില്ലയിൽ ഇന്ന് (25-03-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
ഗതാഗത നിയന്ത്രണം : മറയൂർ ∙ മറയൂർ-ചിന്നാർ റോഡിൽ ബിഎം ടാറിങ് 16 കിലോമീറ്റർ പൂർത്തീകരിച്ചതിനാൽ രണ്ടാംഘട്ടം (ലേയർ) ബിസി ടാറിങ് ജോലികൾക്കായി ഇന്ന് മുതൽ 10 ദിവസം മോട്ടർ സൈക്കിൾ മുതൽ ഭാരവാഹനങ്ങൾ വരെ ഒരു വാഹനവും രാവിലെ 10 മുതൽ വൈകിട്ട് 3 വരെയും പൂർണമായും യാത്ര അനുവദിക്കില്ലെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.
അഭിമുഖം നാളെ
കട്ടപ്പന ∙ താലൂക്ക് ആശുപത്രിയിൽ ആശുപത്രി വികസന കമ്മിറ്റിയുടെ കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ സെക്യൂരിറ്റി കം ഇലക്ട്രീഷ്യൻ തസ്തികയിലേക്ക് നിയമനം നടത്താനായി നാളെ ഉച്ചകഴിഞ്ഞ് രണ്ടിന് ആശുപത്രിയിൽ അഭിമുഖം നടക്കും. യോഗ്യത: എസ്എസ്എൽസി, ഐടിഐ ഇലക്ട്രിക്കൽ/എൻസിവിടി. പ്രവൃത്തി പരിചയം അഭികാമ്യം. 35നും 60നും മധ്യേ പ്രായമുള്ളവർക്ക് പങ്കെടുക്കാം. താൽപര്യമുള്ളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയ സർട്ടിഫിക്കറ്റ്, ആധാർ കാർഡ് എന്നിവയുടെ അസ്സലും പകർപ്പുമായി ഹാജരാകണം. ഫോൺ: 04868 296711.