മൂന്നാർ∙ ആറാം എഡിഷൻ മൂന്നാർ മാരത്തണിന്റെ ആദ്യ ദിനത്തിൽ നടന്ന 71 കിലോമീറ്റർ അൾട്രാ ചാലഞ്ചിൽ മൂന്നാർ സ്വദേശിയും ഭിന്നശേഷിക്കാരനുമായ യുവാവ് തുടർച്ചയായ രണ്ടാം വർഷവും ഒന്നാമതെത്തി. മൂന്നാർ നഗർ സ്വദേശിയും നല്ലതണ്ണി സൃഷ്ടിയിലെ (ഭിന്നശേഷിക്കാർക്കായുള്ള സ്ഥാപനം) ജീവനക്കാരനുമായ എ.സിജു (42) ആണ് 7.28.48 മണിക്കൂർ എടുത്ത് ഒന്നാമതെത്തിയത്.
കഴിഞ്ഞവർഷം 8.10.11 മണിക്കൂർ എടുത്താണ് സിജു ഒന്നാമതെത്തിയത്.
അസം സ്വദേശി ബബ്ലു തിവാരി (25) 8.43 മണിക്കൂർ എടുത്ത് രണ്ടാമതെത്തി. രാവിലെ നടന്ന 71 കിലോമീറ്റർ അൾട്രാ ചാലഞ്ച് സൈക്കിളിങ് മാരത്തണിൽ കോട്ടയം മാന്നാനം സി.പി.പ്രസന്നൻ (58) 6.14 മണിക്കൂറിൽ ഒന്നാമതെത്തി.
കടുത്ത തണുപ്പിനെ അവഗണിച്ച് ഇന്നലെ പുലർച്ചെ 6 ന് ആരംഭിച്ച അൾട്രാ ചാലഞ്ചിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള 62 പേരും, അൾട്രാ സൈക്കിളിങ് ചാലഞ്ചിൽ 15 പേരും പങ്കെടുത്തു. ഭിന്നശേഷിക്കാരനായ സിജു മുൻപ് നടന്ന മൂന്നാർ മാരത്തണുകളിൽ 2,5,9 സ്ഥാനങ്ങളിൽ എത്തിയിരുന്നു.
മുംബൈ, ഡൽഹി എന്നിവിടങ്ങളിൽ നടന്ന മാരത്തണുകളിൽ പങ്കെടുത്ത് മികച്ച സ്ഥാനം നേടിയിട്ടുണ്ട്. അൾട്രാ മാരത്തൺ വൈൽഡ്ലൈഫ് വാർഡൻ കെ.വി.ഹരികൃഷ്ണൻ ഫ്ലാഗ് ഓഫ് ചെയ്തു.
രണ്ടാം ദിനമായ ഇന്ന് രാവിലെ 6 ന് 42.195 കിലോമീറ്റർ ഫുൾ മാരത്തൺ ,7 ന് 21.1 കിലോമീറ്റർ ഹാഫ് മാരത്തൺ ,9.30 ന് 7 കിലോമീറ്റർ റൺ ഫോർ ഫൺ മാരത്തണുകൾ നടക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

