തൊടുപുഴ ∙ നഗരത്തിന്റെ പ്രധാന കേന്ദ്രങ്ങളിലൊന്നായ മാർക്കറ്റ് റോഡിൽ വഴിവിളക്കുകൾ പ്രകാശിക്കാത്തത് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. വിരലിൽ എണ്ണാവുന്നവ മാത്രമാണ് പ്രകാശിക്കുന്നത്.
വൈകിട്ട് 7 കഴിഞ്ഞാൽ റോഡ് ഇരുട്ട് മൂടും. പിന്നീട് സ്ഥാപനങ്ങളിലെയും വാഹനങ്ങളുടെയും ലൈറ്റാണ് കാൽനടയാത്രക്കാർക്കുൾപ്പെടെ ഏക ആശ്രയം.
രാപകൽ വ്യത്യാസമില്ലാതെ വളരെ തിരക്കേറിയ റോഡിലാണ് ഈ അവസ്ഥ.
149 തെരുവുവിളക്കുകളാണ് ഇവിടെയുള്ളത്. കടകൾ അടയ്ക്കുന്നതോടെ വാഹനത്തിന്റെ വെളിച്ചം കൂടി ഇല്ലാതായാൽ റോഡ് പൂർണമായി ഇരുട്ടിലാകും. രാത്രി മറവിൽ സാമൂഹിക വിരുദ്ധരുടെ ശല്യം ഉണ്ടാകുമോയെന്ന പേടിയാണ് ഇതുവഴി സഞ്ചരിക്കുന്നവർക്ക്.
8 കഴിഞ്ഞാൽ നഗരത്തിലെ മിക്ക റോഡുകളിലൂടെയുള്ള യാത്രകളും ഇത്തരത്തിൽ സമാനമാണ്. അതിനാൽ ഒറ്റയ്ക്കും പ്രത്യേകിച്ച് സ്ത്രീകൾക്കും നടന്നു പോകാൻ കഴിയാത്ത സാഹചര്യമാണ്.
പുതിയ നഗരസഭാ കൗൺസിലിന്റെ ആദ്യ യോഗത്തിൽ നഗരത്തിലെ വഴിവിളക്ക് വിഷയം സംബന്ധിച്ചായിരുന്നു പ്രധാന ചർച്ച .
ഇതേത്തുടർന്ന് വഴിവിളക്ക് വിഷയം മാത്രമായി ചർച്ച ചെയ്യാൻ കഴിഞ്ഞ 19ന് പ്രത്യേക കൗൺസിൽ വിളിച്ചു ചേർക്കാൻ തീരുമാനിച്ചെങ്കിലും ഇതുവരെ അത്തരമൊരു യോഗം നടന്നിട്ടില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

