മുട്ടം ∙ മുട്ടം പഞ്ചായത്തിലെ മൂന്നാം വാർഡിലേക്ക് മത്സരിക്കാൻ കോൺഗ്രസിൽനിന്നു 2 സ്ഥാനാർഥികൾ പത്രിക നൽകി. ഷീജ ഏബ്രഹാം, സരിത ജോൺസൺ എന്നിവരാണ് പത്രിക നൽകിയത്.
ഇരുവരും കൈപ്പത്തി ചിഹ്നം വച്ച് ബോർഡുകളും സ്ഥാപിച്ചു. 2 മണ്ഡലം പ്രസിഡന്റുമാരുള്ള സംസ്ഥാനത്തെ ഏക പഞ്ചായത്താണ് മുട്ടം.
നാളുകളായി നിലനിൽക്കുന്ന കോൺഗ്രസിലെ പ്രശ്നം പരിഹരിക്കാൻ കഴിയാത്തതാണ് 2 സ്ഥാനാർഥികൾ കളത്തിലെത്തിയത്. ആദ്യ ചർച്ചയിൽ കോൺഗ്രസ് പ്രവർത്തകരായി സീമയും ഷീജയുമായിരുന്നു വാർഡ് കമ്മിറ്റി നിർദേശിച്ച സ്ഥാനാർഥികൾ.
പ്രശ്നം മുറുകിയപ്പോൾ ചർച്ച കോർ കമ്മിറ്റിയെ ഏൽപിച്ചു. ഇതിനിടെയാണ് സരിതയുടെ പേര് എത്തിയത്.
കോൺഗ്രസ് പ്രവർത്തകരായ രണ്ടുപേരെയും ഒഴിവാക്കിയാണ് ഇപ്പോൾ സരിതയെ സ്ഥാനാർഥിയായി അവതരിപ്പിച്ചതെന്നാണ് കോൺഗ്രസ് പ്രവർത്തകർ പറയുന്നത്.
ഡിസിസി പ്രസിഡന്റ് പറഞ്ഞതനുസരിച്ചാണ് താൻ പത്രിക നൽകിയതെന്നാണ് ഷീജ ഏബ്രഹാം പറയുന്നത്. സരിതയെയും കോൺഗ്രസ് നേതൃത്വമാണ് തീരുമാനിച്ചത്.
ഇരുവരും കൈപ്പത്തി ചിഹ്നം വച്ച് ബോർഡ് വച്ചതോടെ ആശങ്കയിലായിരിക്കുകയാണ് മൂന്നാം വാർഡിലെ വോട്ടർമാർ. കഴിഞ്ഞ തവണ ഇവിടെ രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാർഥിയായ സിന്ധു സതീഷാണ്.
ഇത്തവണയും സിന്ധു സതീഷ് തന്നെയാണ് ബിജെപി സ്ഥാനാർഥി. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

