മറയൂർ ∙ മറയൂരിൽ പകൽ സമയത്തും കാട്ടുപോത്തുകൾ ജനവാസ മേഖലയിൽ എത്തുന്നത് ഭീതി പരത്തുന്നു. മറയൂർ പള്ളനാട്ടിൽ കൃഷിത്തോട്ടത്തിൽ ഇറങ്ങിയ കാട്ടുപോത്തുകൾ നിലവിൽ തെരുവുകളിലും വീടുകൾക്കു മുന്നിലൂടെയും നടക്കുന്ന സ്ഥിതിയാണ്.
കഴിഞ്ഞദിവസം രാവിലെ ജനവാസ മേഖലയിൽ എത്തിയ ഒറ്റയാൻ കാട്ടുപോത്ത് വീടിന്റെ മുൻപിൽ കൂടി കടന്നുപോയത് പരിഭ്രാന്തി പരത്തി. പള്ളനാട്ടിൽ മംഗളംപാറ സ്വദേശിനി ജയയുടെ വീടിനു മുന്നിലാണ് കാട്ടുപോത്ത് കടന്നുപോയത്.
തുടർന്ന് സമീപത്തുള്ള കാപ്പിത്തോട്ടത്തിനുള്ളിൽ മണിക്കൂറുകളോളം നിലയുറപ്പിച്ചു.
ഇതോടെ മണിക്കൂറുകളാണ് പ്രദേശവാസികൾ വീടിന് പുറത്തിറങ്ങാതെ കഴിച്ചുകൂട്ടിയത്. നാലു വർഷങ്ങൾക്കു മുൻപ് ഇവിടെ ദുറൈരാജ് എന്ന വ്യക്തി കാട്ടുപോത്ത് ആക്രമണത്തിൽ കൊല്ലപ്പെട്ടിരുന്നു.
ചന്ദന റിസർവ് കടന്നു കൃഷിത്തോട്ടത്തിൽ എത്തുന്ന കാട്ടുപോത്തുകളെ തടഞ്ഞുനിർത്താൻ വനം വകുപ്പ് ഇതുവരെ നടപടി സ്വീകരിച്ചിട്ടില്ലെന്നാണ് നാട്ടുകാരുടെ ആക്ഷേപം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]