
കുമളി ∙ ലൈഫ് മിഷന്റെ ഗഡുക്കൾ മുടങ്ങി; വീടുപണി പൂർത്തിയാകാത്തതിനാൽ കുടുംബം താമസിക്കുന്നതു കാലിത്തൊഴുത്തിൽ. ചക്കുപള്ളം വലിയപാറ കുമ്പപ്പള്ളി അഗസ്റ്റിൻ ജോസഫും (57) ഭാര്യ എൽസമ്മയുമാണ് 8 മാസത്തോളമായി ദുരിതത്തിൽ കഴിയുന്നത്. 8 മാസം മുൻപാണ് അഗസ്റ്റിനും ഭാര്യയ്ക്കും ബ്ലോക്ക് പഞ്ചായത്ത് വീട് അനുവദിച്ചത്.
ആദ്യഘട്ട നിർമാണം ആരംഭിക്കുന്നതിനു മുൻപായി 48,000 രൂപ ലഭിച്ചു.
തുടർന്ന്, സമീപത്തെ ഒഴിഞ്ഞുകിടന്ന കാലിത്തൊഴുത്ത് താൽക്കാലിക താമസത്തിനു സജ്ജമാക്കി അവിടേക്കു മാറി.
പഴയ വീട് പൊളിച്ചുമാറ്റി സ്ഥലം നികത്തി പുതിയ വീടിന്റെ നിർമാണവും ആരംഭിച്ചു. തറ കെട്ടിയതിനുശേഷം അടുത്ത ഗഡു ലഭിക്കുമെന്നറിയിച്ചെങ്കിലും കിട്ടിയില്ല. ഉടൻ തുക ലഭിക്കുമെന്ന് ബ്ലോക്ക് പഞ്ചായത്ത് അധികൃതരും വാർഡ് മെംബറും അറിയിച്ചതനുസരിച്ചു കടം വാങ്ങി നിർമാണം തുടർന്നു.
നിലവിൽ 6 ലക്ഷത്തിലധികം രൂപയുടെ പണികൾ നടത്തി. ആദ്യ ഗഡു ഒഴികെ ബാക്കി മുഴുവൻ കടമാണ്.
എപ്പോൾ ചെന്നാലും രണ്ടാഴ്ചയ്ക്കുള്ളിൽ പണം നൽകാമെന്ന മറുപടിയാണ് അധികൃതർ നൽകുന്നതെന്ന് അഗസ്റ്റിൻ പറയുന്നു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]