
സാഹസികയാത്ര: കാന്തല്ലൂരിൽ ഡ്രൈവർമാർ പ്രതിഷേധിച്ചു
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
മറയൂർ ∙ വിനോദസഞ്ചാരികളുമായി മറയൂരിൽനിന്ന് എത്തുന്ന ജീപ്പുകൾ അപകടകരമായി സാഹസികയാത്ര നടത്തുന്നതിൽ പ്രതിഷേധിച്ച് കാന്തല്ലൂരിലെ ഡ്രൈവർമാർ അപ്രതീക്ഷിതമായി വഴിയടച്ചു സമരം ചെയ്തു. ഭ്രമരം വ്യൂ പോയിന്റിലേക്കു പോകുന്ന വഴിയും കച്ചാരം വെള്ളച്ചാട്ടത്തിലേക്കു പോകുന്ന വഴിയുമാണു കാന്തല്ലൂരിലെ ജീപ്പ് ഡ്രൈവർമാർ തടഞ്ഞത്. ഈ സമയത്ത് ഒട്ടേറെ ജീപ്പുകളിൽ എത്തിയ വിനോദസഞ്ചാരികൾ ഭ്രമരം വ്യൂ പോയിന്റിലേക്കും കച്ചാരം വെള്ളച്ചാട്ടത്തിലേക്കും പോകാൻ കഴിയാതെ മടങ്ങി.
ഇവിടെ എത്തുന്ന വിനോദസഞ്ചാരികൾ ജീപ്പിലൂടെയാണു വിവിധ പ്രദേശങ്ങളിലേക്ക് പോകുന്നത്.ഇതിൽ മറയൂരിൽനിന്നു എത്തുന്ന ജീപ്പുകൾ അതിവേഗത്തിലും മറ്റു വാഹനങ്ങളെ ഇടിക്കുന്നതരത്തിലും എത്തുന്നതായാണു പരാതി. കൂടാതെ കഴിഞ്ഞദിവസം ഭ്രമരം പോയിന്റിൽ വിനോദസഞ്ചാരികളുമായി എത്തിയ ജീപ്പ് അപകടത്തിൽനിന്നു തലനാരിഴയ്ക്കാണു രക്ഷപ്പെട്ടത്. ജീപ്പ് സഞ്ചാരം വേഗം കുറച്ചും അപകടരഹിതവുമാക്കണമെന്നു നാട്ടുകാർ ആവശ്യപ്പെട്ടു.