മൂലമറ്റം ∙ തൊടുപുഴ – പുളിയൻമല സംസ്ഥാന പാതയിൽ ഗുരുതിക്കളം ഒന്നാം വളവിന് സമീപം പാറക്കൂട്ടങ്ങൾ ഇളകിയിരിക്കുന്നു. ഏതുസമയവും ഇത് റോഡിലേക്ക് വീഴാവുന്ന നിലയിലാണ്.
പാറക്കൂട്ടങ്ങളുടെ ഇടയിലെ മണ്ണ് ഒലിച്ച് പോയി പാറകൾ ഇളകിയ സ്ഥിതിയിലാണ്. ഇവ താഴെ പതിച്ചാൽ ഹൈറേഞ്ചിനുള്ള റോഡ് ഗതാഗതം തടസ്സപ്പെടും.
കൂടാതെ റോഡിനു താഴെയുള്ള വീടുകൾക്കും അപകടകരമാണ്. ഇടുക്കി റൂട്ടിൽ ഒട്ടേറെ വാഹനങ്ങൾ കടന്നുപോകുന്ന റോഡരികിലാണ് ഭീഷണിയായി പാറക്കൂട്ടങ്ങൾ ഉള്ളത്.
പൊതു പ്രവർത്തകനായ മംഗലമുണ്ടയ്ക്കൽ രവി വില്ലേജ് അധികൃതർക്ക് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വില്ലേജ് അധികൃതർ സ്ഥലം സന്ദർശിച്ച് അപകട സാധ്യത വിലയിരുത്തി.
അപകട ഭീഷണിയായ പാറക്കൂട്ടങ്ങൾ പൊട്ടിച്ച് നീക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

