മറയൂർ ∙ വേനൽച്ചൂടിൽ വനമേഖല വറ്റിവരണ്ടു തുടങ്ങിയതോടെ വന്യമൃഗങ്ങൾ റോഡിലും ജനവാസ മേഖലയിലും എത്തിത്തുടങ്ങി. കഴിഞ്ഞ ദിവസങ്ങളിൽ മറയൂർ– ചിന്നാർ– ഉദുമൽപേട്ട
റോഡിൽ കാട്ടാനക്കൂട്ടങ്ങൾ പകൽ സമയത്തും സ്ഥിരം കാഴ്ചയായിരുന്നു. ഇന്നലെ പകലും രാത്രിയുമായി മറയൂർ– ഉദുമൽപേട്ട
റോഡിൽ ഒറ്റയാനും കൂട്ടമായുള്ള കാട്ടാനകൾ പാത മുറിച്ചു കടക്കുന്നതും പാതയോരങ്ങളിൽ നിൽക്കുന്നതും യാത്രക്കാർക്കും വിനോദസഞ്ചാരികൾക്കും കൗതുകം പടർത്തി. എന്നാൽ മറ്റ് അനിഷ്ട
സംഭവങ്ങൾ ഒന്നും തന്നെ ഉണ്ടാക്കിയില്ല.
വേനൽച്ചൂട് കൂടിയതോടെ വനമേഖലയിൽ തീറ്റയ്ക്കു ക്ഷാമം ആയതോടെ തീറ്റയും ജലവും തേടിയാണ് കാട്ടാനക്കൂട്ടം ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്. ചിന്നാർ വനമേഖലയിൽ റോഡിൽ കാണപ്പെടുന്ന കാട്ടാനകൾ ഉൾപ്പെടെയുള്ള വന്യമൃഗങ്ങൾ ജനവാസ മേഖലയിലും കൃഷിത്തോട്ടങ്ങളിലും ഇറങ്ങാൻ സാധ്യതയുണ്ട്.
അതിനാൽ യാത്രക്കാരും വിനോദസഞ്ചാരികളും റോഡിൽ നിൽക്കരുതെന്നും ജനവാസ മേഖലയിൽ കാട്ടാന ഇറങ്ങുമ്പോൾ പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്നും വന്യമൃഗങ്ങളെ കണ്ടാൽ ഉടൻ അടിയന്തരമായി വനം വകുപ്പ് അധികൃതരെ അറിയിക്കണമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.
ഭീതിപരത്തി പടയപ്പ
മൂന്നാർ ∙ ജനവാസ മേഖലയിലിറങ്ങിയ പടയപ്പ ഭീതി പരത്തി. ഞായറാഴ്ച രാത്രി ഏഴരയ്ക്കാണ് പടയപ്പ എന്ന കാട്ടാന മാട്ടുപ്പെട്ടി ഫാക്ടറിക്ക് താഴ്ഭാഗത്തുള്ള തൊഴിലാളി ലയങ്ങൾക്കു സമീപമെത്തിയത്.
ഈസമയം സ്ത്രീകളും കുട്ടികളുമടക്കമുള്ളവർ വീടിനു പുറത്തുണ്ടായിരുന്നു. അപ്രതീക്ഷിതമായി ആനയെത്തിയതോടെ ഇവർ ഓടി വീടുകൾക്കുള്ളിൽ കയറി രക്ഷപ്പെടുകയായിരുന്നു.
ഏറെ നേരം തൊഴിലാളി ലയങ്ങൾക്കു സമീപം ചുറ്റിക്കറങ്ങിയ ശേഷമാണ് ആന മടങ്ങിയത്. കഴിഞ്ഞ ഒരു മാസമായി മദപ്പാടിലാണ് പടയപ്പ.
പടയപ്പയെ നിരീക്ഷിക്കാൻ 24 മണിക്കൂറും ആർആർടി സംഘമുണ്ടെങ്കിലും പടയപ്പ ജനവാസ മേഖലയിൽ ഇറങ്ങുന്നതു പതിവാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

