മൂന്നാർ∙ അനധികൃത പാർക്കിങ്ങും വഴിയോര കടകളും കുതിരസവാരികളും കാരണം മാട്ടുപ്പെട്ടി റോഡിലെ ഫോട്ടോ പോയിന്റിൽ ഗതാഗതക്കുരുക്ക് പതിവാകുന്നു. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട
സ്ഥലമായ ഫോട്ടോ പോയിന്റിൽ ഗതാഗത നിയന്ത്രണത്തിനായി പൊലീസ് ഇല്ലാത്തതാണ് ഇവിടെ പതിവായി മണിക്കൂറുകളുടെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്നതിന് കാരണം.
വീതി കുറഞ്ഞ റോഡിന്റെ ഒരു വശത്ത് വഴിയോര കടകളും മറുവശത്ത് സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്നതോടെ ഒരു നിരയായി മാത്രമാണ് വാഹനങ്ങൾക്ക് കടന്നുപോകാൻ കഴിയുന്നത്. ഇതിനിടയിലൂടെ കുതിര സവാരിയും നടത്തുന്നതോടെയാണ് ഗതാഗതം നിലയ്ക്കുന്നത്.
സഞ്ചാരികളുമായി പോകുന്ന കുതിരകൾ സഞ്ചാരികളുടെ വാഹനങ്ങൾക്ക് കേടുപാടുകൾ വരുത്തുന്നത് പലപ്പോഴും സഞ്ചാരികളും കുതിര ഉടമകളുമായുള്ള വാക്കുതർക്കങ്ങൾക്കും അടിപിടിക്കും കാരണമാകുന്നുണ്ട്.
പൊലീസ് സാന്നിധ്യമില്ലാത്തതിനാൽ പലപ്പോഴും ചെറിയ തർക്കങ്ങൾ സംഘർഷത്തിലാണ് തീരുന്നത്.
മാട്ടുപ്പെട്ടി. ദേവികുളം പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഫോട്ടോ പോയിന്റ് ഉൾപ്പെടുന്ന പ്രദേശം.
ഇവിടെനിന്നു ദേവികുളം പൊലീസ് സ്റ്റേഷൻ ഏറെ ദൂരെയായതിനാൽ ഭൂരിഭാഗം പ്രശ്നങ്ങളിലും സഞ്ചാരികൾ പരാതി നൽകാതെ മടങ്ങുകയാണ് ചെയ്യുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

