പീരുമേട് ∙ ബ്രിട്ടിഷ് സെമിത്തേരിയും കുതിരയുടെ കല്ലറയും ഉൾപ്പെടെ ചരിത്ര പ്രാധാന്യം നിറഞ്ഞ പള്ളിക്കുന്ന് പള്ളിയെ (പഴയ ബ്രിട്ടിഷ് ദേവാലയം) ഇനി വെബ്സൈറ്റിലൂടെ അറിയാം. വിദേശ മിഷനറി റവ.
ഹെൻട്രി ബേക്കർ 156 വർഷം മുൻപ് സ്ഥാപിച്ച ദേവാലയത്തെക്കുറിച്ചും ഇന്നും ഇവിടെ തനിമയോടെ സംരക്ഷിച്ചിരിക്കുന്ന ഫർണിച്ചറുകൾ, ചരിത്ര രേഖകൾ, മൂന്നാറിലെ തേയിലത്തോട്ടങ്ങളുടെ സൃഷ്ടാവ് ജോൺ ഡാനിയേൽ മൺറോ, അദ്ദേഹത്തിന്റെ ഡൗണി എന്ന കുതിര, ബ്രിട്ടിഷ് സെമിത്തേരിയിൽ വിശ്രമിക്കുന്ന വിദേശികൾ, സഭയിൽ സേവനം അനുഷ്ഠിച്ച വിദേശികൾ ഉൾപ്പെടെയുള്ള പുരോഹിതർ, 156 വർഷം പഴക്കമുള്ള കാപ്പിച്ചെടി എന്നിവയുടെ ചരിത്രവും, പ്രവർത്തനങ്ങളും വെബ്സൈറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ചരിത്രാന്വേഷകർ, സഞ്ചാരികൾ, വിദ്യാർഥികൾ എന്നിവർക്ക് ഏറെ പ്രയോജനപ്രദമാണ് സൈറ്റിലെ വിവരങ്ങളെന്ന് ദേവാലയ ഭാരവാഹികൾ പറഞ്ഞു. വെബ്സെറ്റിന്റെ പ്രവർത്തനോദ്ഘാടനം ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാകുന്നേൽ നിർവഹിച്ചു.
സഭയുടെ ഡിജിറ്റലൈസേഷൻ പദ്ധതി പീരുമേട് പഞ്ചായത്ത് പ്രസിഡന്റ് ആർ.ദിനേശനും ഉദ്ഘാടനം ചെയ്തു. സമ്മേളനത്തിൽ റവ.
ലിജു ഏബ്രഹാം അധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം ശാന്തി രമേശ്, വിജു പി.ചാക്കോ, ഐ.മൂവീസ് എന്നിവർ പ്രസംഗിച്ചു.
വെബ്സെറ്റ് :https://stgeorgecsichurchofficial.com … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

