തൊടുപുഴ∙ സുപ്രീം കോടതി നിയോഗിച്ച സെൻട്രൽ എംപവേഡ് കമ്മിറ്റി നിർദേശം തെറ്റായി വ്യാഖ്യാനിച്ച്, ആദിവാസി കുടികളിലേക്കടക്കം ഒട്ടേറെപ്പേർ സഞ്ചരിക്കുന്ന കുണ്ടള- കാന്തല്ലൂർ പിഡബ്ല്യുഡി റോഡ് (സേതുപാർവതീപുരം റോഡ്) വനംവകുപ്പ് അടച്ചതിനെതിരേ നിയമപോരാട്ടം നടത്തുമെന്ന് കാന്തല്ലൂർ പഞ്ചായത്ത് പ്രസിഡന്റ് പി.ടി.തങ്കച്ചൻ.
കാന്തല്ലൂർ മേഖലയിൽനിന്നു മൂന്നാറിലേക്കുളള എളുപ്പവഴിയാണിത്. വട്ടവട, കോവിലൂർ, മാട്ടുപ്പെട്ടി മേഖലകളിലേക്കുളള ഈ വഴി തുറന്നുകൊടുത്താൽ മൂന്നാർ, രാജമല മേഖലയിലെ ഗതാഗതക്കുരുക്കിന് വലിയ തോതിൽ പരിഹാരമാകും.
മൂന്നാറിൽനിന്നു കാന്തല്ലൂരിലേക്കുള്ള ദൂരം 35 കിലോമീറ്ററായി കുറയും. മന്നവൻഷോല റിസർവ് വനത്തിലൂടെ കടന്നുപോകുന്നെന്ന് ചൂണ്ടിക്കാട്ടി 1980ലെ വനനിയമ പ്രകാരമാണ് വൈൽഡ് ലൈഫ് വാർഡൻ ഇത് വഴിയുളള ഗതാഗതം വിലക്കിയത്.
പെരുമല, മെത്താപ്പ് എന്നിവിടങ്ങളിൽ ചെക്ക്പോസ്റ്റും ഗേറ്റും സ്ഥാപിക്കുകയും ചെയ്തു.
800 മീറ്റർ ദൂരത്തിലാണ് തർക്കമുള്ളത്. ഇതിനെതിരെ നാട്ടുകാർ സമർപ്പിച്ച ഹർജിയിലാണ് 2003 സെപ്റ്റംബർ 30ന് സെൻട്രൽ എംപവേഡ് കമ്മിറ്റി റോഡിന്റെ നിർമാണവും വീതികൂട്ടലും വിലക്കി ഉത്തരവിറക്കിയത്.
എന്നാൽ ഇതിനെ ഗതാഗത വിലക്കായി വ്യാഖ്യാനിച്ച് 2007ൽ വനംവകുപ്പ് വഴി അടയ്ക്കുകയായിരുന്നു.
ഈ ഭാഗത്ത് ടേക്ക് എ ബ്രേക്ക് വിശ്രമ കേന്ദ്രം സ്ഥാപിക്കാനുളള പഞ്ചായത്തിന്റെ നീക്കം തടഞ്ഞ വനംവകുപ്പ് 13 പഞ്ചായത്ത് അംഗങ്ങൾക്കെതിരെ വനനിയമം ലംഘിച്ചതിന് കേസെടുക്കുകയും ചെയ്തു. കാന്തല്ലൂർ ഗ്രാമവാസികൾ സമർപ്പിച്ച ഹർജിയിൽ മനുഷ്യാവകാശ കമ്മിഷൻ ആവശ്യപ്പെട്ട
റിപ്പോർട്ട് വനംവകുപ്പ് സമർപ്പിച്ചിട്ടില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ് ആരോപിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

