
നെടുങ്കണ്ടം ∙ തുടർച്ചയായ അഞ്ചാം വർഷവും നെടുങ്കണ്ടം ആശാഭവനിലെ അന്തേവാസികൾക്ക് ഓണക്കിറ്റുമായി ഹരിത കർമസേനാംഗമായ വസന്ത എസ്.നായർ (65). നെടുങ്കണ്ടം പഞ്ചായത്തിൽ കഴിഞ്ഞ 5 വർഷമായി ഹരിത കർമസേനയിൽ പ്രവർത്തിക്കുന്ന വസന്ത ഇപ്പോൾ പതിനാറാം വാർഡ് ഹരിതകർമ സേനയിലെ അംഗമാണ്. സ്വദേശമായ തൂക്കുപാലത്തുനിന്ന് എത്തിയാണ് നെടുങ്കണ്ടം ടൗൺ ഉൾപ്പെടുന്ന പതിനാറാം വാർഡിൽ ഹരിത കർമ സേനയുടെ പ്രവർത്തിക്കുന്നത്.
ദിനംപ്രതി സന്യാസിയോടയിൽനിന്നു ട്രിപ് ജീപ്പിലാണ് നെടുങ്കണ്ടത്തേക്കുള്ള യാത്ര.
വളരെ തുച്ഛമായ തന്റെ ശമ്പളത്തിൽനിന്ന് ഒരു വിഹിതം മാറ്റി വച്ചാണ് വസന്ത ആശാഭവനിലെ കുട്ടികൾക്ക് ഓണക്കിറ്റ് കൈമാറിയത്. വസന്തയുടെ തീരുമാനത്തിനു പിന്നിലും ഒരു മധുര പ്രതികാര കഥയുണ്ട്. ശുചീകരണ തൊഴിലാളികളായ തങ്ങളെ പലരും രണ്ടാംതരക്കാരായി പരിഗണിച്ചപ്പോൾ ‘ക്ലീൻ സോൾജിയേഴ്സ്’ എന്ന പദവി നൽകി ആശാഭവൻ മുൻപ് ആദരിച്ചിരുന്നു.
പഞ്ചായത്തിലെ മുഴുവൻ ശുചീകരണ തൊഴിലാളികളെയും ഒരുമിച്ച് ചേർത്ത് ഓണാഘോഷവും സദ്യയും സമ്മാനങ്ങളും നൽകിയാണ് അന്ന് പിരിഞ്ഞത്.
തങ്ങളെ ചേർത്ത് നിർത്തിയ ആശാഭവന്റെ പ്രവൃത്തി വലിയ അംഗീകാരമായിരുന്നുവെന്ന് വസന്ത പറയുന്നു. കുറവെങ്കിലും ഇത്രയെങ്കിലും ചെയ്യാനായ ചാരിതാർഥ്യത്തോടെയാണ് വാർഡ് മെംബർ ജോജി ഇടപ്പള്ളികുന്നേലിനൊപ്പം എത്തി വസന്ത ഓണക്കിറ്റ് കൈമാറിയത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]