
വണ്ണപ്പുറം∙ മഴ കുറഞ്ഞതോടെ പഞ്ചായത്തിലെ വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്നു. ആനചാടികുത്ത്, കോട്ടപ്പാറ, കാറ്റാടികടവ്, മീനുളിയാൻപാറ, പാഞ്ചാലിക്കുളം, ഏണിത്താഴം, നാക്കയം, പണ്ടാരകുത്ത്, കട്ടിലും കസേരയും എന്നറിയപ്പെടുന്ന വിശാലമായ ഗുഹ എന്നിവയെല്ലാം സഞ്ചാരികളെ ആകർഷിക്കുന്നവയാണ്. അടുത്തടുത്തായുള്ള ആനചാടികുത്ത്, തൊമ്മൻകുത്ത് വെള്ളച്ചാട്ടങ്ങൾ നൂറു കണക്കിനു സഞ്ചാരികൾ എത്തുന്ന കേന്ദ്രങ്ങളാണ്.
കൂടാതെ നാക്കയം തടാകം ഉൾപ്പെടെ ഒട്ടേറെ കാഴ്ചകളാണ് സഞ്ചാരികളെ കാത്തിരിക്കുന്നത്.
ഇതിനു പുറമേയാണ് സഞ്ചാരികൾക്ക് കൗതുക കാഴ്ച സമ്മാനിക്കുന്ന എള്ളേരിപ്പാറ. കാഴ്ചക്കാർക്ക് മലമടക്കുകളുടെ ഭംഗി ആസ്വദിക്കാൻ സാധിക്കുന്ന എള്ളേരിപ്പാറ ഒരേ അളവിലുള്ള ഒട്ടേറെ മടക്കുകളായി കിലോ മീറ്ററുകൾ നീണ്ടു കിടക്കുന്നതാണ്. ദർഭതൊട്ടി വെണ്മറ്റം ഭാഗത്ത് നിന്നാൽ എള്ളേരിപ്പാറയുടെ ഭംഗി ആസ്വദിക്കാം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]