
ഇടുക്കി ജില്ലയിൽ ഇന്ന് (23-06-2025); അറിയാൻ, ഓർക്കാൻ
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]
വനിതാ കമ്മിഷൻ അദാലത്ത് ഇന്ന്
കുമളി ∙ കേരള വനിതാ കമ്മിഷൻ സംഘടിപ്പിക്കുന്ന ജില്ലാതല അദാലത്ത് ഇന്നു നടക്കും. കുമളി വ്യാപാര ഭവനിൽ രാവിലെ 10ന് ആരംഭിക്കുന്ന അദാലത്തിൽ പുതിയ പരാതികളും സ്വീകരിക്കും.
ജോലി ഒഴിവ്
വെള്ളത്തൂവൽ ∙ ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ എച്ച്എസ്ടി (മലയാളം) തസ്തികയിൽ അവസരം. ഇന്ന് 11നു അഭിമുഖം നടക്കും.
അധ്യാപക നിയമനം
കഞ്ഞിക്കുഴി ∙ പഴയരിക്കണ്ടം ഗവ. ഹൈസ്കൂളിൽ എച്ച്എസ് വിഭാഗത്തിൽ നാച്വറൽ സയൻസ് തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിനുള്ള കൂടിക്കാഴ്ച ഇന്ന് 10ന് നടക്കും. 9745873246.
വഴിത്തല ഭാസ്കരൻ അനുസ്മരണം
തൊടുപുഴ∙ സിപിഐ മുൻ ജില്ലാ സെക്രട്ടറി വഴിത്തല ഭാസ്കരന്റെ അനുസ്മരണ ദിനാചരണവും പാർട്ടിയുടെ 100-ാം വാർഷികത്തോടനുബന്ധിച്ചുള്ള സെമിനാറും ഇന്ന് 10.30 ന് തൊടുപുഴ ലയൺസ് ക്ലബ് ഓഡിറ്റോറിയത്തിൽ നടക്കും. എസ്എസ്എൽസി, പ്ലസ് ടു പരീക്ഷയിൽ മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ കുട്ടികളെ അനുമോദിക്കും. മുൻ കൃഷി മന്ത്രിയും പാർട്ടി സംസ്ഥാന എക്സിക്യൂട്ടീവ് അംഗവുമായ മുല്ലക്കര രത്നാകരൻ ഉദ്ഘാടനം ചെയ്യും.
ഇരവികുളം ദേശീയ ഉദ്യാന വാർഷികം; പ്രകൃതി പഠന ക്യാംപുകൾക്ക് ഇന്ന് തുടക്കം
മൂന്നാർ ∙ ഇരവികുളം ദേശീയ ഉദ്യാനത്തിന്റെ 50-ാം വാർഷികാഘോഷങ്ങളുടെ ഭാഗമായി മൂന്നാർ മേഖലയിലെ 50 സ്കൂളുകളിലെ കുട്ടികൾക്കായി നടത്തുന്ന 50 ഏകദിന പ്രകൃതി പഠന ക്യാംപുകൾക്ക് ഇന്ന് തുടക്കമാവും. തിരഞ്ഞെടുത്ത 50 സ്കൂളുകളിൽ നിന്നുള്ള വിദ്യാർഥികളാണ് ക്യാംപിൽ പങ്കെടുക്കുന്നത്. ഇരവികുളം ടൂറിസം സോൺ സന്ദർശനം, ട്രെക്കിങ്, പ്രകൃതി പഠന ക്ലാസ് എന്നിവ അടങ്ങുന്നതാണ് പഠന ക്യാംപ്. പരിസ്ഥിതി സംരക്ഷണ പ്രവർത്തനങ്ങളെക്കുറിച്ച് അവബോധം സൃഷ്ടിക്കുകയും, വനനശീകരണം, വന്യജീവി സംരക്ഷണം, കാലാവസ്ഥാ വ്യതിയാനം തുടങ്ങിയവയെക്കുറിച്ചുള്ള പഠനക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. പഠന ക്യാംപുകൾ 2026 മാർച്ച് വരെ തുടരും.