അടിമാലി ∙ ടൗണിൽ തിരക്കേറിയ ബസ് സ്റ്റാൻഡ് ജംക്ഷനിൽ അപകടഭീഷണി ഉയർത്തി 11കെവി വൈദ്യുത പോസ്റ്റ്. ദേശീയ പാതയിൽ ഹിൽഫോർട്ട് ജംക്ഷനിൽനിന്ന് ബസ് സ്റ്റാൻഡിലേക്കുള്ള വൺവേ റോഡിനോടു ചേർന്നു നിൽക്കുന്ന വൈദ്യുത പോസ്റ്റാണ് അപകടാവസ്ഥയിലായത്.
ഏതുനിമിഷവും നിലംപൊത്തി അപകടം ഉണ്ടാകുമെന്ന സാഹചര്യമാണ് നിലവിലുള്ളത്. നിലത്തുനിന്ന് 10 അടിയോളം ഉയരത്തിൽവച്ച് വളഞ്ഞു നിൽക്കുകയാണ് പോസ്റ്റ്. 11കെവി വൈദ്യുത ലൈൻ കൂടാതെ ഒട്ടേറെ എൽടി ലൈനുകളും കടന്നുപോകുന്നത് കാലഹരണപ്പെട്ട
നിലയിലുള്ള ഇരുമ്പു പോസ്റ്റിലാണ്. അടിയന്തരമായി പോസ്റ്റ് മാറ്റിസ്ഥാപിക്കാൻ ബോർഡ് അധികൃതർ തയാറായില്ലെങ്കിൽ വലിയൊരു ദുരന്തം ഉണ്ടാകാനുള്ള സാധ്യത വർധിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

