അടിമാലി∙ കാംകോ ജംക്ഷൻ– ചിന്നപ്പാറക്കുടി പൊതുമരാമത്ത് റോഡിലെ കോയിക്കക്കുടിയിൽ കല്ല് നീക്കം ചെയ്യാതെ നടത്തിയിട്ടുള്ള ടാറിങ് സുഗമമായ ഗതാഗതത്തിന് തടസ്സമായി. വാഹനാപകടം വർധിച്ചുവരുന്ന ഇവിടെനിന്ന് കല്ല് നീക്കം ചെയ്യണമെന്ന ആവശ്യത്തിന് 5 വർഷത്തെ പഴക്കമുണ്ടെങ്കിലും നടപടി സ്വീകരിക്കാൻ പൊതുമരാമത്തു വകുപ്പ് കൂട്ടാക്കാത്തത് ശക്തമായ പ്രതിഷേധത്തിന് ഇടയാക്കുകയാണ്. കാംകോ– ചിന്നപ്പാറക്കുടി റോഡിലെ കോയിക്കാക്കുടി ജംക്ഷൻ വരെയുള്ള ദൂരം വർഷങ്ങൾക്ക് മുൻപാണ് പൊതുമരാമത്ത് വിഭാഗം ടാറിങ് ജോലികൾ നടത്തിയത്. എന്നാൽ റോഡിലേക്ക് തള്ളിനിൽക്കുന്ന കല്ലുകൾ നീക്കം ചെയ്യാതെയാണ് ഇവിടെ ടാറിങ് ജോലികൾ നടന്നിട്ടുള്ളത്.
ഒരു വാഹനത്തിനു മാത്രം കടന്നുപോകാൻ കഴിയുന്ന വീതി മാത്രമാണ് ഇവിടെയുള്ളത്.കൊച്ചി– ധനുഷ്കോടി, അടിമാലി–കുമളി ദേശീയ പാതകളുടെ ഭാഗമായ ഇരുമ്പുപാലത്തുനിന്ന് ഇരുനൂറേക്കർ വരെയുള്ള ദൂരത്തിനു സമാന്തര പാതയായ ഇരുനൂറേക്കർ– മെഴുകും ചാൽ റോഡിന്റെ ഭാഗമാണിത്.
ഇതോടൊപ്പം അടിമാലി പഞ്ചായത്തിലെ വിവിധ ഉന്നതികളിലേക്കും വിദ്യാലയങ്ങൾ, ആരാധനാലയങ്ങൾ എന്നിവിടങ്ങളിലേക്കും ഇതുവഴിയാണ് കടന്നുപോകുന്നത്. ഇത്തരം സാഹചര്യത്തിൽ പൊതുമരാമത്തു വിഭാഗം അടിയന്തരമായി ഇടപെട്ട് കല്ല് നീക്കം ചെയ്ത് ഇതുവഴിയുള്ള ഗതാഗതവും കാൽനട
യാത്രയും സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന ആവശ്യം ശക്തമാകുകയാണ്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

