തൊടുപുഴ∙ ന്യൂമാൻ കോളജിനു സമീപം വഴിയോരത്തുള്ള ശുദ്ധജലപൈപ്പ് പൊട്ടി റോഡിലൂടെ ലീറ്റർ കണക്കിന് വെള്ളം പാഴാകുന്നു. പൈപ്പ് പൊട്ടിയിട്ട് 5 ദിവസമായിട്ടും നടപടിയില്ല.
ഏറെ തിരക്കുള്ള മെയിൻ റോഡിൽ ഇത്തരത്തിൽ വെള്ളം പാഴാകുന്നത് അധികൃതർ കണ്ടില്ലെന്നു നടിക്കുകയാണ് എന്നാണു നാട്ടുകാരുടെ ആക്ഷേപം. വെള്ളത്തിന്റെ ഒഴുക്ക് കാരണം റോഡിൽ രണ്ട് വലിയ കുഴികളാണ് രൂപപ്പെട്ടിട്ടുള്ളത്. ഇത് ഇരുചക്ര വാഹനങ്ങൾക്ക് ഉൾപ്പെടെ വലിയ അപകടഭീഷണിയാണ് ഉണ്ടാക്കുന്നത്.
ശ്രദ്ധിക്കാതെ വരുന്നവർ കുഴിയിൽ കയറി ഇറങ്ങുന്നത് തെന്നി മാറാൻ ഇടയാക്കുന്നു.
രാത്രിയാണ് കൂടുതൽ ഭീഷണി. മാത്രമല്ല വലിയ തോതിൽ വെള്ളം ഒഴുകുന്നതിനാൽ കാൽനടയാത്രക്കാരുടെ ദേഹത്തേക്ക് വാഹനങ്ങൾ പോകുമ്പോൾ വെള്ളം തെറിക്കുന്നതും പതിവാണ്. വെള്ളം പാഴാകുന്നു എന്ന് കരുതി വേനൽ കടുത്തതോടെ കുടിവെള്ളം ലഭ്യമാക്കാതിരിക്കാനും കഴിയാത്ത സാഹചര്യമാണ്. നഗരത്തിലെ പല ഭാഗത്തും ഇത്തരത്തിൽ ശുദ്ധജലപൈപ്പ് പൊട്ടി റോഡിലൂടെ വെള്ളം പാഴാകുന്ന സംഭവങ്ങൾ ഏറെയാണ്.
ഇവയൊന്നും ശരിയാക്കാൻ ജല അതോറിറ്റി നടപടി സ്വീകരിച്ചിട്ടില്ല.
25–ാം വാർഡിൽ മാരാംകുന്ന് റോഡിൽ ഇത്തരത്തിൽ വെള്ളം പാഴാകാൻ തുടങ്ങിയിട്ട് ഒരാഴ്ച പിന്നിട്ടിട്ടും അധികൃതർ ഇതുവരെ പൈപ്പ് ശരിയാക്കാൻ തയാറായിട്ടില്ല എന്നാണു വാർഡ് കൗൺസിൽ ഉൾപ്പെടെയുള്ളവരുടെ പരാതി. പൊട്ടിയ പൈപ്പ് അടിയന്തരമായി ശരിയാക്കുന്നതോടൊപ്പം റോഡിലെ കുഴികൾ കൂടി നികത്തി അപകടഭീഷണി ഒഴിവാക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

