‘അതെ ഞങ്ങൾ പുതുതലമുറ ഇതു കണ്ടാണ് വളരുന്നത്. ഞങ്ങൾ ഒന്നടങ്കം ഈ രാജ്യത്തുനിന്ന് തന്നെ പലായനം ചെയ്യും.
ഞങ്ങൾ പോകുന്നു ഗുഡ്ബൈ’. കാട്ടാന ആക്രമണം വിഷയമാക്കി ജില്ലാ കലോൽസവം യുപി വിഭാഗത്തിൽ അവതരിപ്പിച്ച മോണോ ആക്ടിലെ അവസാന വരികളാണിത്.
വെള്ളയാംകുടി സെന്റ് ജെറോംസ് യുപി സ്കൂളിലെ ജിയന്ന ജിയോ ആണ് കാലിക പ്രസക്തമായ വിഷയം വേദിയിൽ എത്തിച്ചത്. തകർത്തഭിനയിച്ച് ഒന്നാം സ്ഥാനം കരസ്ഥമാക്കിയാണ് കാഞ്ഞിരപ്പള്ളി സ്വദേശികളായ ഊട്ടുകുളത്തിൽ ജിയോ-സിനി ദമ്പതികളുടെ മകളായ ജിയന്ന വേദിവിട്ടത്.
ജികെ പന്നാംകുഴിയാണ് പരിശീലകൻ.
കാത്തിരുന്നു കുഴഞ്ഞുവീണു; എന്നിട്ടും ഒന്നാം സ്ഥാനം
മുരിക്കാശേരി ∙ കാത്തിരുന്നു കുഴഞ്ഞുവീണു. പക്ഷേ തിരികെയെത്തി പാടിയെടുത്തത് ഒന്നാം സ്ഥാനം!
ഹയർ സെക്കൻഡറി വിഭാഗം നാടൻപാട്ട് മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയ അടിമാലി എസ്എൻഡിപി വിഎച്ച്എസ്എസിലെ പാട്ടുകാരിയാണ് കുഴഞ്ഞുവീണത്. വ്യാഴാഴ്ച വൈകിട്ട് 6ന് തുടങ്ങേണ്ടിയിരുന്ന മത്സരത്തിനായി കുട്ടികൾ റെഡിയായി കാത്തിരുന്നു.
എന്നാൽ 11നാണ് മത്സരം ആരംഭിച്ചത്. പത്തരയോടെ കുട്ടി തളർന്നു വീഴുകയായിരുന്നു.
മുരിക്കാശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകി. അഞ്ചാമതായി മത്സരിച്ച ടീം രാത്രി പന്ത്രണ്ടോടെ സ്റ്റേജിൽ കയറി.
അങ്ങനെ ഒന്നാമതെത്തി. മുൻ വർഷങ്ങളിൽ അധ്യാപകന്റെ കീഴിൽ പരിശീലിച്ച നാടൻപാട്ട് ഇത്തവണ കുട്ടികൾ തനിയെ പഠിച്ചാണ് ഒന്നാം സ്ഥാനം നേടിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

