
പന്നിമറ്റം ∙ വെള്ളിയാമറ്റത്തെ കൃഷിപ്പെരുമയെക്കുറിച്ച് അറിഞ്ഞ ഫ്രഞ്ച് സംഘം കൃഷിരീതികൾ പഠിക്കുന്നതിനായി വെള്ളിയാമറ്റത്തെത്തി. കൃഷിപ്പെരുമയെക്കുറിച്ച് അവിചാരിതമായി കേട്ടറിഞ്ഞാണ് ഫ്രാൻസിൽനിന്നുള്ള വിദഗ്ധ കർഷക പ്രതിനിധികളായ ജെറോം ബുസാറ്റോ, ചെലി ആൽബെർക, ബ്ലാൻഡിൻ ഡുമോന്ററ്റ്, കോറിൻ ജലാടേ എന്നിവർ അടങ്ങുന്ന നാലംഗ സംഘം വെള്ളിയാമറ്റത്ത് എത്തിയത്.
വെള്ളിയാമറ്റം പഞ്ചായത്തിന്റെയും കൃഷിഭവന്റെയും മേൽനോട്ടത്തിൽ പ്രവർത്തിക്കുന്ന കാർഷിക കർമസേന തിരുവാതിര ഞാറ്റുവേലയോടനുബന്ധിച്ച് ജൈവ പച്ചക്കറി ഉൽപാദനത്തിനായി കറുകപ്പള്ളിയിൽ ഏബ്രഹാം കൂട്ടുങ്കലിന്റെ മഴമറ പാട്ടത്തിനെടുത്ത് അതിൽ പച്ചക്കറികളും പൂക്കളും കൃഷി ആരംഭിച്ചിരുന്നു. സംഘത്തിന് വെള്ളിയാമറ്റം പഞ്ചായത്ത് പ്രസിഡന്റ് മോഹൻദാസ് പുതുശ്ശേരിയുടെയും സ്ഥലം കൃഷി ഓഫിസർ നിമിഷ അഗസ്റ്റിന്റെയും നേതൃത്വത്തിൽ സ്വീകരണം നൽകി.
മഴമറയിൽ പൂർണമായും ജൈവ രീതിയിൽ നടത്തിവരുന്ന ‘ഇന്റൻസീവ് ക്രോപ്പിങ്’ കൃഷി രീതിയെക്കുറിച്ച് സംഘം പഠിച്ചു.വെള്ളിയാമറ്റം കാർഷിക കർമസേനയിലെ അംഗങ്ങളായ ഉഷാകുമാരി ലാൽ, റീത്ത സിബി, ചന്ദ്രിക ബാലചന്ദ്രൻ, റാണി സന്തോഷ്, ഷൈനി സജീവ് എന്നീ വനിതകൾ ചേർന്നാണ് മഴമറയിൽ ചെണ്ടുമല്ലി, വാടാമുല്ല, സാലഡ് കുക്കുംബർ, വെണ്ട, തക്കാളി, മുളക്, പയർ എന്നിവ കൃഷി ചെയ്തിരിക്കുന്നത്. സന്ദർശന വേളയിൽ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷേർളി ജോസുകുട്ടി, രാജി ചന്ദ്രശേഖരൻ, കൃഷിവകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]