
അടിമാലി ∙ മൂന്നാർ ൈയ്യേറ്റം ഒഴിപ്പിക്കലുമായി ബന്ധപ്പെട്ടു വിഎസിനൊപ്പം നിന്നിരുന്ന എം.എം മണി, കെ.കെ ജയചന്ദ്രൻ ഉൾപ്പെടെയുള്ള ജില്ലാ കമ്മിറ്റി പിണറായി പക്ഷത്തേക്ക് കൂടു മാറിയപ്പോഴും വിഎസിനൊപ്പം എന്ന നിലപാട് സ്വീകരിച്ചു പണിക്കൻകുടി സ്വദേശി എൻ.വി.ബേബി. ജില്ലയിൽ വിഎസിന്റെ ഏറ്റവും വലിയ വിശ്വസ്തൻ.
ഇടുക്കിയിൽ എത്തിയാൽ പണിക്കൻകുടിയിലെ ബേബിയുടെ വീട്ടിൽ എത്തി ഭക്ഷണം കഴിച്ച് വിശ്രമിച്ചേ വിഎസ് മടങ്ങൂ. മുഖ്യമന്ത്രി ആയിരുന്നപ്പോൾ 2 തവണയും പ്രതിപക്ഷ നേതാവും പാർട്ടി സെക്രട്ടറിയുമായിരുന്നപ്പോഴും 9 തവണയും വിഎസ് ബേബിയുടെ വീട്ടിൽ എത്തിയിട്ടുണ്ട്.
സിപിഎമ്മിന്റെ നിർദേശങ്ങൾക്കു ചെവി കൊടുക്കാതെ ബേബി നിർദേശിക്കുന്ന വികസന പ്രവൃത്തികൾ ഏറ്റെടുക്കുന്നതിൽ വിഎസ് പ്രത്യേക ശ്രദ്ധ ചെലുത്തിയതിന് ഉദാഹരണമാണ് കല്ലാർകുട്ടിയിലെ പുതിയപാലം.
2009 ജനുവരി 4ന് മകളുടെ വിവാഹത്തിന് പണിക്കൻകുടിയിൽ വിഎസ് എത്തി. കല്ലാർകുട്ടി അണക്കെട്ട് പാലത്തിന് സമാന്തരമായി പുതിയൊരു പാലം എന്ന ആശയം ബേബിയും കൊന്നത്തടി പഞ്ചായത്ത് പ്രസിഡന്റ് കോൺഗ്രസിലെ സി.കെ.പ്രസാദ്, ഷാജി കാഞ്ഞമല എന്നിവരും ചേർന്ന് വിഎസിന് നിവേദനമായി നൽകി.
അന്ന് എൽഡിഎഫ് മുന്നണിയിലായിരുന്ന കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിൽനിന്നുള്ള മോൻസ് ജോസഫ് ആയിരുന്നു പൊതുമരാമത്തു വകുപ്പ് മന്ത്രി. 14 കോടിയിലേറെ രൂപ പാലത്തിനായി ബജറ്റിൽ വകയിരുത്തി.
2011 ജനുവരി 2ന് വിഎസ് എത്തി പാലത്തിന്റെ തറക്കല്ലിടൽ നിർവഹിച്ചു. 2015സെപ്റ്റംബർ 9ന് പാലം പണി പൂർത്തിയാക്കി. കഴിഞ്ഞ ഒക്ടോബർ 28ന് ഭാര്യ ആൻസിയുമായി ബേബി വീട്ടിലെത്തി വിഎസിനെ കണ്ടിരുന്നു. 1985 മുതൽ സിപിഎം ജില്ലാ കമ്മിറ്റി അംഗവും 1993 മുതൽ 2013 വരെ ജില്ലാ സെക്രട്ടേറിയറ്റ് അംഗവുമായിരുന്നു ബേബി. 36 വർഷം കർഷക സംഘം ജില്ലാ സെക്രട്ടറിയായി പ്രവർത്തിച്ച ബേബി ഇപ്പോൾ സംസ്ഥാന വൈസ് പ്രസിഡന്റാണ്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]