മ്ലാമല∙ 6 കിലോമീറ്റർ നന്നാക്കാൻ 6 കോടി രൂപ; പണി തുടങ്ങിയിട്ട് 5 വർഷം! മ്ലാമല – പഴയ പാമ്പനാർ റോഡിന്റെ അവസ്ഥയാണിത്.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ഉൾഗ്രാമമായ മ്ലാമല നേരിടുന്ന അവഗണനയുടെ നേർച്ചിത്രം കൂടിയാണിത്.നാട്ടുകാരുടെ നിരന്തരമായ പരാതികളും നിവേദനങ്ങളും പരിഗണിച്ച് 6 വർഷം മുൻപ് എംപി ഫണ്ടിൽ നിന്നാണ് 6 കോടി രൂപ അനുവദിച്ചത്. ഫണ്ട് അനുവദിച്ചിട്ടും ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് പണികൾ തുടങ്ങിയത്.
റോഡ് കടന്നുപോകുന്ന പ്രദേശത്തുള്ള എസ്റ്റേറ്റ് മാനേജ്മെന്റ് സ്ഥലം വിട്ടുനൽകുന്നില്ല എന്ന കാരണം ചൂണ്ടിക്കാട്ടി കുറെക്കാലം നിർമാണ ജോലികൾ മുടങ്ങി.
ജനപ്രതിനിധികളും എസ്റ്റേറ്റ് മാനേജ്മെന്റും തമ്മിൽ നടത്തിയ ചർച്ചകളെ തുടർന്ന് ഈ പ്രശ്നം പരിഹരിച്ചെങ്കിലും പണികൾ വളരെ മന്ദഗതിയിലാണ് മുന്നോട്ടുപോകുന്നത്.നിലവിലെ സ്ഥിതി തുടർന്നാൽ ഇനിയൊരു 5 വർഷം കൂടി കാത്തിരുന്നാലും പണികൾ തീരില്ലെന്നാണ് നാട്ടുകാർ പറയുന്നത്. ഈ റോഡ് പൂർത്തീകരിച്ചാൽ മ്ലാമലക്കാർക്ക് താലൂക്ക് ആസ്ഥാനത്ത് എത്താൻ വളരെ എളുപ്പമാണ്. അതോടൊപ്പം ദേശീയപാത വഴി കോട്ടയം ഭാഗത്തേക്കു സഞ്ചരിക്കുന്നവർക്ക് കുമളിയിൽ നിന്ന് പഴയ പാമ്പനാറിൽ എത്താൻ 12 കിലോമീറ്റർ ലാഭിക്കാം.
ഇത്രയേറെ പ്രാധാന്യമുള്ള റോഡിന്റെ പണികളാണ് അനാസ്ഥ മൂലം അനന്തമായി നീളുന്നത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

