തൊടുപുഴ ∙ കുമാരമംഗലം പഞ്ചായത്തിലെ വിവിധ വാർഡുകളിൽ സ്ഥാപിക്കാനായി നിർമിച്ച ബോട്ടിൽ ബൂത്തുകൾ ഒരു വർഷമായി കാടുകയറി കിടക്കുന്നു. ആറാം വാർഡിലെ കറുക ഗവ.
എൽപി സ്കൂൾ ഗ്രൗണ്ടിലാണ് 10 ബോട്ടിൽ ബൂത്തുകളും അവയുടെ സ്റ്റാൻഡുകളും ഉപയോഗശൂന്യമായി വെയിലും മഴയുമേറ്റ് കിടക്കുന്നത്. പഞ്ചായത്തിന്റെ നേതൃത്വത്തിൽ ഒരു വർഷം മുൻപാണ് ഇവ ഗ്രൗണ്ടിൽ വച്ചു തന്നെ നിർമിച്ചത്. പക്ഷേ അതിനുശേഷം അധികൃതർ ഇവ തിരിഞ്ഞു നോക്കിയിട്ടില്ല.
വെയിലും മഴയും കൊണ്ട് പല ബോട്ടിൽ ബൂത്തുകളും തുരുമ്പെടുത്തു തുടങ്ങി.
പഞ്ചായത്തും ശുചിത്വ മിഷനും ചേർന്ന് 2 ലക്ഷം രൂപ മുടക്കിയാണ് ഇവ നിർമിച്ചത്. പൊതുഇടങ്ങളിൽ പ്ലാസ്റ്റിക് ബോട്ടിലുകൾ വലിച്ചെറിയുന്നത് തടയുന്നതിന്റെ ഭാഗമായാണ് ഇത്തരം ബൂത്തുകൾ സ്ഥാപിക്കുന്നത്.
ബോട്ടിൽ ബൂത്തുകൾ ഇനിയും നശിക്കുന്നതിനു മുൻപെങ്കിലും അവ സ്ഥാപിക്കാനുള്ള നടപടി പഞ്ചായത്ത് അധികൃതർ സ്വീകരിക്കണമെന്നാണു നാട്ടുകാരുടെ ആവശ്യം. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

