തൊടുപുഴ ∙ നോർത്ത് പറവൂരിൽ നിന്നു വിനോദയാത്രയ്ക്കായി എത്തിയ സംഘത്തിലെ ഒരാൾക്ക് നഷ്ടപ്പെട്ട നവരത്ന മോതിരം, മണിക്കൂറുകൾ നീണ്ട
തിരച്ചിലിനൊടുവിൽ തൊടുപുഴ ഫയർ ഫോഴ്സ് സ്കൂബ ടീം ആനയടി കുത്തിൽ നിന്നു കണ്ടെത്തി ഉടമസ്ഥനെ ഏൽപിച്ചു. അഗ്നിരക്ഷാസേനയുടെ സമയോചിതമായ ഇടപെടൽ സംഘാംഗങ്ങൾക്കും മോതിരം നഷ്ടപ്പെട്ടയാൾക്കും വലിയ ആശ്വാസമായി.
കഴിഞ്ഞ ഞായറാഴ്ചയാണ് 50 അംഗങ്ങളടങ്ങിയ വിനോദസഞ്ചാരികളുടെ സംഘം തൊടുപുഴയ്ക്ക് സമീപമുള്ള ആനയടി കുത്തിൽ എത്തിയത്. ഇവിടെ വെള്ളത്തിൽ ഇറങ്ങി നിന്ന സമയത്താണ് വിലപിടിപ്പുള്ള നവരത്ന മോതിരം നഷ്ടമായത്.
മോതിരം അബദ്ധത്തിൽ വെള്ളത്തിൽ പോയത് ശ്രദ്ധയിൽപെട്ട
ഉടൻതന്നെ ഒപ്പമുള്ളവരുടെ സഹായത്തോടെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. തുടർന്ന്, ബുധനാഴ്ച തൊടുപുഴ ഫയർ സ്റ്റേഷനിൽ വിവരമറിയിക്കുകയായിരുന്നു.
സ്റ്റേഷൻ ഓഫിസർ ടി.എച്ച്.സാദിഖിന്റെ നിർദേശാനുസരണം അസി. സ്റ്റേഷൻ ഓഫിസർ കെ.എ.ജാഫർഖാന്റെ നേതൃത്വത്തിൽ ഒരു സംഘം ഉടൻ തന്നെ ആനയടി കുത്തിലേക്ക് തിരിച്ചു.
മോതിരം നഷ്ടപ്പെട്ട സ്ഥലം മനസ്സിലാക്കിയ ശേഷം, സ്കൂബ ടീം അംഗങ്ങൾ മണിക്കൂറുകളോളം തിരച്ചിൽ നടത്തി.
പാറക്കെട്ടുകൾ നിറഞ്ഞതും ഒഴുക്കുള്ളതുമായ ഭാഗത്ത് നടത്തിയ കഠിന പരിശ്രമത്തിനൊടുവിൽ നവരത്ന മോതിരം കണ്ടെടുക്കുകയായിരുന്നു.
വിലയേറിയ മോതിരം സുരക്ഷിതമായി തിരികെ ലഭിച്ചതിന്റെ സന്തോഷത്തിൽ വിനോദസഞ്ചാരികളുടെ സംഘം അഗ്നിരക്ഷാ സേനാംഗങ്ങൾക്ക് നന്ദി അറിയിച്ചു. ഫയർ ഓഫിസർമാരായ പി.എൻ.അനൂപ്, ടി.കെ.വിവേക്, കെ.എസ്.അബ്ദുൽ നാസർ എന്നിവർ രക്ഷാപ്രവർത്തനത്തിൽ പങ്കെടുത്തു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

