തൊടുപുഴ ∙ മങ്ങാട്ടുകവല–കാരിക്കോട് റോഡിൽ പെട്രോൾ പമ്പിനു മുന്നിലെ റോഡ് തകർന്നത് അപകടസാധ്യത വർധിപ്പിക്കുന്നു. പമ്പിനു മുന്നിൽ തന്നെ റോഡ് തകർന്ന് കുഴികൾ രൂപപ്പെട്ടതിനാൽ വാഹനങ്ങൾക്കു പമ്പിലേക്കു പ്രവേശിക്കുന്നത് വലിയ ബുദ്ധിമുട്ടാണ് സൃഷ്ടിക്കുന്നത്.
മാത്രമല്ല, കുഴികളിൽ കയറി ഇറങ്ങുന്നതിനുള്ള സമയം കാരണം ഇവിടെ ഗതാഗതക്കുരുക്കും അനുഭവപ്പെടാറുണ്ട്. സമീപത്തായി മങ്ങാട്ടുകവല ബസ് സ്റ്റാൻഡ് ഉൾപ്പെടെ സ്ഥിതി ചെയ്യുന്നതിനാൽ പൊതുവേ ഇവിടെ തിരക്ക് കൂടുതലാണ്.
വെങ്ങല്ലൂർ – മങ്ങാട്ടുകവല നാലുവരിപ്പാതയുടെ അറ്റകുറ്റപ്പണികൾ നടത്തിയപ്പോൾ പോലും അധികൃതർ ഇത് ഗൗനിച്ചില്ല.
വലിയ കുഴികൾ കൂടാതെ സമീപത്തായി ഒട്ടേറെ ചെറിയ കുഴികളും രൂപപ്പെട്ടിട്ടുണ്ട്. ഇവയും വൈകാതെ വലിയ കുഴികളാകുന്നതോടെ റോഡിന്റെ അവസ്ഥ കൂടുതൽ മോശമാകുക മാത്രമല്ല പമ്പിലേക്ക് വാഹനങ്ങൾ പ്രവേശിക്കുന്നതും കൂടുതൽ കഷ്ടമാകും.
കുഴികളിൽ നിന്നുള്ള കല്ലുകൾ ചിതറിക്കിടക്കുന്നത് ഇരുചക്രവാഹനങ്ങൾ തെന്നി വീഴാനും കാരണമാകുന്നു. രാത്രികാലങ്ങളിലാണ് കൂടുതൽ അപകടം.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

