മൂന്നാർ ∙ മഴയ്ക്ക് ശമനമായിട്ടും ഒരു വർഷമായി ദേശീയപാതയിൽ വീണു കിടക്കുന്ന കല്ലും മണ്ണും നീക്കം ചെയ്യാത്തതിനെതിരെ നാട്ടുകാർ പ്രക്ഷോഭത്തിലേക്ക്. ദേവികുളം ഇരച്ചിൽപാറയിലെ 25 കുടുംബങ്ങളാണ് തങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയായി കിടക്കുന്ന മണ്ണും കല്ലും നിറഞ്ഞ ഇടിഞ്ഞു വീണ മല നീക്കം ചെയ്യാത്തതിനെതിരെ ദേശീയപാത ഉപരോധമടക്കമുളള സമരപരിപാടികളിലേക്ക് നീങ്ങുന്നത്.
ദേശീയപാതയുടെ പകുതി ഭാഗം വരെ മണ്ണും കല്ലും മരങ്ങളും കിടക്കുന്നതിനാൽ ഇതുവഴി ഒരു നിരയായാണ് വാഹനങ്ങൾ കടന്നു പോകുന്നത്. വിനോദ സഞ്ചാര സീസൺ ആരംഭിച്ചതോടെ ഈ ഭാഗത്ത് ഗതാഗതക്കുരുക്കും രൂക്ഷമാണ്.
കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ പെട്ട
ദേവികുളം ഇരച്ചിൽപാറയ്ക്ക് സമീപം 2024 ഓഗസ്റ്റ് 11നാണ് വലിയ മലയിടിച്ചിലുണ്ടായത്. ഗവ.
എൽപി സ്കൂളിന്റെ മുകൾഭാഗത്തെ വനഭൂമിയിൽ 100 മീറ്റർ നീളത്തിൽ വിണ്ടു കീറിയാണ് ഒരു മലയുടെ പ്രധാന ഭാഗം ദേശീയപാതയിലേക്ക് പതിച്ചത്. മഴക്കാലം കഴിയുമ്പോൾ വീണുകിടക്കുന്ന മണ്ണും കല്ലും നീക്കം ചെയ്യുമെന്ന് ഒരു വർഷം മുൻപ് ദേശീയപാത അധികൃതർ എംഎൽഎ, സബ് കലക്ടർ എന്നിവർക്ക് ഉറപ്പു നൽകിയിരുന്നു.
വീണു കിടക്കുന്ന മണ്ണും കല്ലുകളും നിരങ്ങിയെത്തി ദേശീയപാതയോരത്ത് താമസിക്കുന്ന വീടുകളുടെ മുകളിൽ പതിച്ച് വൻ അപകടമുണ്ടാകുന്ന സാഹചര്യമാണ് നിലവിലുള്ളത്. മലയിടിച്ചിലുണ്ടായതിനു സമീപത്ത് പ്രവർത്തിക്കുന്ന സർക്കാർ സ്കൂളും അപകട
ഭീഷണിയിലാണ്. തകർന്നു കിടക്കുന്ന മണ്ണും കല്ലുകളും നീക്കം ചെയ്യുന്നതുൾപ്പെടെ ദേശീയപാതയിലെ അറ്റകുറ്റപ്പണികൾക്കായി ദേശീയപാത അതോറിറ്റി മാസങ്ങൾക്ക് മുൻപ് 8 കോടി രൂപ അനുവദിച്ചെങ്കിലും ഇതുവരെ നടപടികൾ ആരംഭിച്ചില്ല.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

