
2007 മേയ്/ ജൂൺ: ∙ അന്നു പഴയ മൂന്നാറിലേക്ക് എത്തിയ ടെംപോ ട്രാവലർ വാനിന്റെ ചുറ്റും ടൂറിസ്റ്റ് ഏജന്റുമാർ ഓടിയെത്തി. ദൗത്യസംഘം മൂന്നാറിൽ കയ്യേറ്റങ്ങൾ പൊളിക്കുകയാണ്.
റിസോർട്ടുകൾ അടച്ചു, സഞ്ചാരികൾ വരാതെയായി. അതിനിടെയാണു പതിവില്ലാതെ ടൂറിസ്റ്റ് വാൻ വരുന്നത്.
വാനിൽ സഞ്ചാരികളാണെന്ന് ഏജന്റുമാർ കരുതി. വാനിൽ വന്നത് സഞ്ചാരികളായിരുന്നു.
എന്നാൽ മൂന്നാർ കാണാനല്ല, കെട്ടിടങ്ങൾ പൊളിക്കുന്നതു കാണുന്നതിനാണ് അവർ വന്നതെന്നു മാത്രം. ചുറ്റുംകൂടിയവരോട് അവർ ചോദിച്ചു, എവിടെയാണ് കെട്ടിടങ്ങൾ പൊളിക്കുന്നത് ? ആ ചോദ്യം മൂന്നാറിന്റെ നെഞ്ചിലാണ് വീണതെന്നു മാത്രം.
അന്നത്തെ മുഖ്യമന്ത്രി വി.എസ്.
അച്യുതാനന്ദൻ അയച്ച ദൗത്യസംഘം മൂന്നാറിൽ കയ്യേറ്റം ഒഴിപ്പിക്കുന്ന ദിനങ്ങളിലെ മൂന്നാറിലെ സ്ഥിരം കാഴ്ചകളിലൊന്നായിരുന്നു ഇത്. പല ഭാഷകളും പല വേഷങ്ങളും തിരക്കും ബഹളവും നിറഞ്ഞ ‘പഴയ മൂന്നാർ’ ആശങ്കയുടെ മലമടക്കിൽ ഒളിച്ചു.
പകരം നഗരത്തിന്റെ മുക്കിലും മൂലയിലും പൊലീസെത്തി. തിരക്കിട്ട് ആശങ്കയോടെ പായുന്ന ഉദ്യോഗസ്ഥരെ കാണാം.
എവിടെ നോക്കിയാലും സർവേ രേഖകളും ഫയൽ കെട്ടുമായി നടക്കുന്നവർ. മൂന്നാർവാസികളിൽ മൗനം, സംസാരിച്ചാൽ അത് അടക്കം പറച്ചിൽ.
ഇന്ന് എവിടെയാണ് പൊളിക്കുന്നത്, ആർക്കെങ്കിലും നോട്ടിസ് കിട്ടിയോ തുടങ്ങിയ ചോദ്യങ്ങൾ എല്ലായിടത്തും കേൾക്കാം.
തട്ടുദോശയും കപ്പയും കപ്പബിരിയാണിയുമായിരുന്നു മൂന്നാറിൽ നാട്ടുകാരുടെ ഭക്ഷണം. ടൂറിസ്റ്റുകൾക്കായുള്ള ഹോട്ടലിൽ ഉത്തരേന്ത്യൻ റൊട്ടിയും മറ്റും.
മഹാവീർ, പുരോഹിത് തുടങ്ങിയ ഭോജനാലയങ്ങൾ പൂട്ടി. തട്ടുകടകളിൽ കഞ്ഞിയായി രാത്രി മെനു.
നാട്ടിൽ നിന്നു വരുന്നവർക്കു വേണ്ടിയാണ്. അതായിരുന്നു ‘പുതിയ മൂന്നാർ’.
അവ തമ്മിലുള്ള ദൂരം രണ്ടോ മൂന്നോ ദിവസങ്ങൾ മാത്രം. ദൗത്യസംഘം പൊളിച്ചു തുടങ്ങിയപ്പോൾ മറ്റൊരു ബിസിനസും മൂന്നാറിൽ വേരുപിടിച്ചു തുടങ്ങിയിരുന്നു.
കെട്ടിടങ്ങൾ സ്വയം പൊളിക്കുന്നവർക്കായി മണ്ണുമാന്തി യന്ത്രങ്ങൾ മൂന്നാറിൽ തമ്പടിച്ചു. കേടില്ലാതെ പൊളിച്ചു തരാമെന്ന വാഗ്ദാനം നൽകി സിമന്റ് കട്ടിങ് യന്ത്രങ്ങളുടെ പരസ്യം പോസ്റ്റുകളിൽ ഇടം തേടി.
ഇതിനിടെ ആക്രിക്കച്ചവടക്കാരും എത്തിയെന്ന് ഹോട്ടൽ ഉടമ സജി ഓർക്കുന്നു. ‘ദൗത്യമല്ല.
പ്രളയവും കോവിഡുമാണ് മൂന്നാറിനെ തകർത്തതെന്ന് മൂന്നാർ മർച്ചന്റ് അസോസിയേഷൻ പ്രസിഡന്റ് സി.കെ. ബാബുലാൽ പറഞ്ഞു.
‘ദൗത്യം മുന്നോട്ടു പോയിരുന്നെങ്കിൽ എന്തുസംഭവിക്കുമായിരുന്നുവെന്ന് അറിയില്ല. ഓരോ ദിവസവും ഓരോ നിയമമാണ് പറയുന്നത്, ബാബുലാൽ പറഞ്ഞു.
പൊളിക്കൽ കാണാൻ എറണാകുളത്തുനിന്ന് സഞ്ചാരികൾ വന്നതു വെറുതേയല്ല.
അന്നുവരെ കേരളം കണ്ടിട്ടില്ലാത്തതായിരുന്നു ദൗത്യം. സ്പെഷൽ ഓഫിസർ കെ.സുരേഷ് കുമാർ, കലക്ടർ രാജു നാരായണ സ്വാമി, ഐജി ഋഷിരാജ് സിങ് എന്നിവരുടെ നേതൃത്വത്തിലുള്ള ദൗത്യ സംഘത്തിന്റെ പ്രവർത്തനവും വേറിട്ടതായിരുന്നു.
ഗെസ്റ്റ് ഹൗസിൽ ക്യാംപ് ചെയ്ത സംഘം കെട്ടിടങ്ങളുടെ രേഖകൾ പരിശോധിക്കും. അനധികൃത കയ്യേറ്റങ്ങൾ കണ്ടെത്തിയാൽ ബന്ധപ്പെട്ട
വകുപ്പ് നോട്ടിസ് നൽകും. പഞ്ചായത്ത്, റവന്യു, പൊതുമരാമത്ത് വകുപ്പ്, വനംവകുപ്പ് തുടങ്ങിയ വകുപ്പുകൾ പിന്നണിയിൽ.
നോട്ടിസ് നൽകിയാൽ ഉടൻ നടപടി. വ്യാജ പട്ടയമെങ്കിൽ ക്രൈംബ്രാഞ്ച് കേസ് പിന്നാലെ.
ഉദ്യോഗസ്ഥ വീഴ്ചയുണ്ടെങ്കിൽ വിജിലൻസ് അന്വേഷണവും. നോട്ടിസ് കൊടുത്ത് ഇഴഞ്ഞിഴഞ്ഞു നീങ്ങുന്ന സർക്കാർ രീതി മൂന്നാറിൽ ഇല്ലായിരുന്നു.
വളരെ വേഗത്തിൽ നടക്കുന്നയാളാണ് സുരേഷ് കുമാർ. നടപടികളും അങ്ങനെ തന്നെ.
രാവിലെ ഒഴിപ്പിക്കലിന് നേതൃത്വം നൽകുന്ന ഋഷിരാജ് സിങ് വൈകിട്ട് ഫസ്റ്റ് ഷോയ്ക്ക് അടിമാലിയിലെ തിയറ്ററിൽ പോയി ഇടിപ്പടം കാണും.
നഗരത്തിലെ സമ്മർ കാസിൽ റിസോർട്ടിന് നോട്ടിസ് നൽകിയിരുന്നു. ഒന്നോ രണ്ടോ ദിവസങ്ങൾക്കകം ദൗത്യസംഘം രാവിലെ ഹോട്ടലിൽ എത്തി.
പിന്നാലെ മണ്ണുമാന്തിയും. ബഹുനില കെട്ടിടം ഉച്ചയ്ക്കു മുൻപേ നിലം പൊത്തി.
സുരേഷ് കുമാർ ഒരിക്കൽ പറഞ്ഞു. ‘ സുരേഷേ, ഇടിച്ചിടിച്ച് നിരത്തണം, അതായിരുന്നു വിഎസിന്റെ നിർദേശം’.
മൂന്നാറിൽ രഹസ്യമായി ഭൂമിയും റിസോർട്ടും വാങ്ങിയ പല പ്രമുഖരുടെയും പേരുകൾ പുറത്തുമായി.
ദൗത്യസംഘത്തലവൻ സുരേഷ് കുമാർ ആയിരുന്നു. എന്നാൽ യഥാർഥത്തിൽ മേധാവി വിഎസ് ആയിരുന്നു.
കടിഞ്ഞാൺ നഷ്ടപ്പെടുന്നതു വരെ എന്നു പറയാം. പലവട്ടം മൂന്നാറിൽ വിഎസ് എത്തി.
ദൗത്യസംഘത്തിന്റെ പ്രവർത്തനം അവലോകനം ചെയ്തു. മുഖ്യമന്ത്രിയുടെ പതിവു രീതിയിൽ മേശയ്ക്കു ചുറ്റുമിരുന്ന് അവലോകനം ചെയ്യുന്ന രീതി ആയിരുന്നില്ല.
യോഗ ശേഷം മലകൾ നടന്നു കയറി. കയ്യേറ്റങ്ങൾ നേരിട്ട് പരിശോധിച്ചു.
ഒരിക്കൽ ലക്ഷ്മി എസ്റ്റേറ്റ് വഴി വിഎസും സംഘവും സഞ്ചരിക്കുകയാണ്. അവിടെയാണ് പരിശോധന എന്നായിരുന്നു തീരുമാനം.
പകുതി വഴി എത്തിയപ്പോൾ കാർ നിർത്താൻ വിഎസ് പറഞ്ഞു. പോക്കറ്റിൽനിന്ന് കടലാസ് പുറത്തെടുത്തു.
കയ്യേറ്റങ്ങളുടെ റൂട്ട് മാപ്പ് വിഎസിന്റെ പക്കൽ ഉണ്ടായിരുന്നു. ദൗത്യസംഘത്തിന്റെ തലവനും വഴികാട്ടിയും വിഎസ് തന്നെ ആയിരുന്നു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]