
മൂന്നാർ ∙ നാലു ദിവസം മുൻപ് ഇടിഞ്ഞു വീണ മണ്ണും മരക്കുറ്റിയും നീക്കം ചെയ്യാത്തത് ഗതാഗത തടസ്സത്തിനു കാരണമാകുന്നു. മൂന്നാർ – മറയൂർ റോഡിൽ പെരിയവര വനത്തിൽ ചിന്നപ്പർ കുരിശടിക്ക് സമീപമാണ് മൺതിട്ടയിടിഞ്ഞു വീണു ഗതാഗത തടസ്സമായിരിക്കുന്നത്.
നാലു ദിവസം മുൻപുണ്ടായ കനത്ത മഴയിലാണ് മൺതിട്ട തകർന്നു വീണത്.
ഇതോടൊപ്പം മൺതിട്ടയിലുണ്ടായിരുന്ന മരക്കുറ്റിയും റോഡിലേക്ക് പതിച്ചതോടെയാണ് ഗതാഗതം തടസ്സപ്പെട്ടത്. ഇവ നീക്കം ചെയ്യാത്തത് മൂലം നിലവിൽ ഒരു നിരയായി മാത്രമാണ് വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]