
വണ്ണപ്പുറം∙ വണ്ണപ്പുറം– തൊമ്മൻകുത്ത് റോഡ് തകർന്നു വൻ കുഴികളായി മാറിയിട്ട് ഒരു വർഷം കഴിഞ്ഞതിനെ തുടർന്ന് പ്രതിഷേധം ശക്തമായതോടെ താൽക്കാലിക കുഴിയടയ്ക്കൽ പരിപാടിയുമായി അധികൃതർ. യാത്ര ദുരിതം സംബന്ധിച്ച് മലയാള മനോരമ വിശദമായ വാർത്ത നൽകിയിരുന്നു.
തുടർന്ന് കുഴികളിൽ പാറമക്ക് ഇട്ട് താൽക്കാലിക ആശ്വാസം പകരാനുള്ള നടപടികളാണ് പൊതുമരാമത്ത് വകുപ്പ് ആരംഭിച്ചത്. അധികൃതരെ പലപ്രാവശ്യം വിവരമറിയിച്ചിട്ടും തിരിഞ്ഞു നോക്കാതിരുന്നിട്ടും പ്രതിഷേധം ശക്തമായതോടെയാണ് നടപടി തുടങ്ങിയത്.
കരാർ കമ്പനിയുടെ മുൻവശത്തും കുഴികൾ നിറഞ്ഞു കിടക്കുന്നതു മൂലം അപകടങ്ങളും പതിവായിരുന്നു.
ഏതാനും ദിവസങ്ങൾക്ക് മുൻപ് ഇരുചക്ര വാഹനത്തിൽ വന്ന കുടുംബം ഇവിടെ മറിഞ്ഞ് വീഴുകയും ചെയ്തിരുന്നു. സ്കൂൾ വാഹനങ്ങളും മറ്റും പോകുന്ന റോഡാണിത്. രണ്ടു ടൂറിസ്റ്റ് കേന്ദ്രങ്ങളാണ് നിലവിൽ ഇവിടെയുളളത്.
തകർന്ന് വൻ കുഴിയായി കിടക്കുന്ന റോഡിലൂടെ നടക്കാൻ കഴിയാത്ത സ്ഥിതിയായതോടെ കാൽനട യാത്രക്കാർ സമീപത്തുള്ള പറമ്പിൽ കൂടി വേണം യാത്ര ചെയ്യാൻ.
കോൺഗ്രസ് പ്രവർത്തകർ കഴിഞ്ഞ ദിവസം റോഡിലെ കുഴികളിൽ വാഴ നട്ട് പ്രതിഷേധിച്ചിരുന്നു. അടിയന്തരമായി കുഴികളുളള ഭാഗം ടാറിങ് നടത്തി സഞ്ചാരം സുഗമമാക്കണമെന്നാണ് ജനങ്ങളുടെ ആവശ്യം.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]