ചെറുതോണി ∙ ഇടുക്കിയിൽ വീണ്ടും കടുവയുടെ സാന്നിധ്യമുണ്ടായതായി പരാതി. തിങ്കളാഴ്ച രാത്രി 10.30നു പൈനാവ് ഐഎച്ച്ആർഡി പോളിടെക്നിക് കോളജിനു സമീപം കടുവയുടെ മുരൾച്ച കേട്ടതായി ജീവനക്കാരും കുട്ടികളും പാറേമാവ് സ്റ്റേഷനിൽ വിവരമറിയിച്ചതിനെ തുടർന്ന് വനപാലകർ ഉടൻ തന്നെ സ്ഥലത്തെത്തി പരിശോധന നടത്തിയെങ്കിലും സംശയിക്കത്തക്കതായി ഒന്നും കണ്ടെത്താനായില്ല.
തുടർന്ന് കുയിലിമലയിൽ എആർ ക്യാംപിനു സമീപവും കലക്ടറേറ്റ് പടി മുതൽ മീൻമുട്ടി വരെയും രാത്രി തുടർച്ചയായി പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല.
പോളിടെക്നിക് കോളജിനു മുൻവശത്ത് തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയ്ക്കു സമീപമുള്ള വനത്തിൽ നിന്നാണ് കടുവയുടെ മുരൾച്ച കേട്ടതെന്നു ഡ്യൂട്ടിയിലുള്ള ജീവനക്കാർ പറഞ്ഞു. ഈ ശബ്ദം റെക്കോർഡ് ചെയ്തു കേൾപ്പിച്ചെങ്കിലും കടുവയുടെതാണെന്നു വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടില്ല.
ഇടുക്കി മുതൽ മീൻമുട്ടി വരെ വനപാലകർ രാത്രിയും പകലും അന്വേഷണം തുടരുകയാണ്. ഡ്രോൺ ഉപയോഗിച്ചും പരിശോധന നടത്തുന്നുണ്ട്.
അതേസമയം ഇടുക്കി പാർക്കിനു മുകൾ ഭാഗത്തായി ഇന്നലെ 2 നിരീക്ഷണ ക്യാമറകൾകൂടി വനംവകുപ്പ് സ്ഥാപിച്ചിട്ടുണ്ട്.
കഴിഞ്ഞ ദിവസം ഇടുക്കി മെഡിക്കൽ കോളജിനു പിന്നിലായി ജല അതോറിറ്റിയുടെ ശുദ്ധജല ടാങ്കുകളുടെ ഭാഗത്തും 2 ക്യാമറകൾ സ്ഥാപിച്ചിരുന്നു. ഈ ക്യാമറകൾ അടുത്ത ദിവസം പരിശോധിക്കുമെന്നും അതിനുശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും വനപാലകർ അറിയിച്ചു.
എന്നാൽ മ്ലാവിനെ കടുവ കൊന്നു തിന്നുവെന്ന തരത്തിൽ നടക്കുന്ന പ്രചാരണം തെറ്റാണെന്നും മ്ലാവ് താഴ്ചയിലേക്കു വീണ് ചത്തതാണെന്നും വനപാലകർ സ്ഥിരീകരിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

