
അടിമാലി ∙ മച്ചിപ്ലാവ് ഫ്ലാറ്റ് സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾക്കായി 1.05 കോടി അനുവദിച്ച് സംസ്ഥാന ലൈഫ് മിഷൻ കാര്യാലയം. 6 വർഷം മുൻപാണ് ഭവനം ഫൗണ്ടേഷൻ പദ്ധതിയിൽപെടുത്തി ഭവന രഹിത– ഭൂരഹിതർക്ക് പുനരധിവാസം ഒരുക്കിയാണ് 216 കുടുംബങ്ങൾക്കായി സർക്കാർ ഫ്ലാറ്റ് സമുച്ചയം തുറന്നുകൊടുത്തത്.
എന്നാൽ ഫ്ലാറ്റിൽ ശുദ്ധജലവിതരണം, മാലിന്യ സംസ്കരണം ഉൾപ്പെടെയുള്ള അടിസ്ഥാന സൗകര്യങ്ങൾ അന്യമായതോടെ ഉയർന്ന പ്രതിഷേധം പരിഹാരം ഇല്ലാതെ നീളുകയായിരുന്നു. ഇതോടെ പലരും ഫ്ലാറ്റ് ഉപേക്ഷിച്ചു പോയി.
ഇപ്പോൾ 160 കുടുംബങ്ങളാണ് ഫ്ലാറ്റിൽ താമസിക്കുന്നത്.
ഫ്ലാറ്റ് സമുച്ചയത്തിന്റെ അറ്റകുറ്റപ്പണികൾക്കും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്നതിനും നടപടി നീണ്ടതോടെ കുടുംബങ്ങളുടെ ജീവിതം നരകതുല്യമായി മാറുകയായിരുന്നു. ഇതു സംബന്ധിച്ചുള്ള പരാതികളുടെയും മറ്റും അടിസ്ഥാനത്തിൽ നവകേരളം കർമ പദ്ധതി സംസ്ഥാന കോഓർഡിനേറ്റർ ഡോ.
ടി.എൻ.സീമ ഒരു വർഷം മുൻപ് ഫ്ലാറ്റ് സമുച്ചയത്തിൽ എത്തി പരാധീനതകൾ നേരിൽ കണ്ട് ബോധ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ സർക്കാരിന് നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിന്റെ അറ്റകുറ്റപ്പണികൾക്കും മറ്റുമായി 1.05 കോടിയിലേറെ രൂപ അനുവദിച്ച് അറ്റകുറ്റപ്പണികൾ ആരംഭിച്ചിരിക്കുന്നത്.
കൂടാതെ ശുദ്ധജല ക്ഷാമം പരിഹരിക്കുന്നതിനും മറ്റുമായി 20 ലക്ഷം രൂപ ആസ്തി വികസന ഫണ്ടിൽനിന്നും സ്പെഷൽ ഫണ്ടിൽനിന്നും അനുവദിച്ചതായി എ.രാജ എംഎൽഎ പറഞ്ഞു. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]