തൊടുപുഴ∙ ജില്ലയിലെ ലക്ഷക്കണക്കിന് കർഷകരെ ഉൾപ്പെടെ ബാധിക്കുന്ന സിഎച്ച്ആർ വിഷയത്തിന്റെ ഗൗരവം സംസ്ഥാന സർക്കാർ ഇനിയും മനസ്സിലാക്കിയിട്ടില്ലെന്നു സിപിഐ പ്രവർത്തന റിപ്പോർട്ട്.സിഎച്ച്ആറുമായി ബന്ധപ്പെട്ട സുപ്രീംകോടതി വിധിയും 64ലെ ഭൂമി പതിവ് ചട്ടവുമായി ഹൈക്കോടതി വിധിയും പട്ടയ വിതരണം അവതാളത്തിലാക്കി.
അടിയന്തരമായി ഇത്തരം തടസ്സങ്ങൾ നീക്കിയില്ലെങ്കിൽ സിപിഐക്കെതിരെ ജനരോഷം ഉയരുമെന്നും റിപ്പോർട്ടിൽ പറയുന്നു.ഭൂപതിവ് നിയമഭേദഗതിയിൽ ചട്ടങ്ങൾ രൂപീകരിച്ചെങ്കിലും നടപ്പാക്കാത്തതിൽ വിമർശനം ഉയർന്നു.ജില്ലയിൽ വന്യജീവി ആക്രമണങ്ങൾ വർധിക്കുകയാണെന്നും തടയാൻ വനം വകുപ്പ് നടപടി എടുക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.
മണി എന്നും എതിരെന്ന് സിപിഐ
മൂന്നാർ മേഖലയിൽ സിപിഎം–സിപിഐ ബന്ധം മെച്ചമല്ലെന്നും സിപിഎമ്മിന്റെ നിലപാടുകൾക്കെതിരെ സിപിഐക്കു പരസ്യമായി സമരരംഗത്ത് ഇറങ്ങേണ്ടി വന്നെന്നും റിപ്പോർട്ട്.പുറമേ സൗഹൃദം നിലനിർത്തുമ്പോഴും ജില്ലയിലെ ഭൂപ്രശ്നങ്ങൾ പരിഹരിക്കുന്നതിൽ സിപിഐയെ പ്രതിസ്ഥാനത്ത് നിർത്തി ക്യാംപെയ്നുകൾ സംഘടിപ്പിക്കുകയാണ് സിപിഎം ചെയ്യുന്നത്. കെ.കെ.ജയചന്ദ്രൻ സിപിഎം ജില്ലാ സെക്രട്ടറിയായപ്പോൾ വിവിധ വിഷയങ്ങളിൽ യോജിച്ചു നിന്നു.പക്ഷേ അന്ന് മന്ത്രിയായിരുന്ന എം.എം.മണി പാർട്ടിക്കെതിരെ ദുരാരോപണങ്ങൾ ഉന്നയിച്ചു.
ഇന്നും അതേ നിലപാട് തുടരുന്നു. വിവിധ ജനകീയ വിഷയങ്ങളിൽ സിപിഐക്കെതിരായ നിലപാടാണ് സിപിഎം എടുക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.
കേരള കോൺഗ്രസ് (എം) 6–ാമത്
ജില്ലയിലെ ഏറ്റവും ദുർബലമായ രാഷ്ട്രീയ പാർട്ടി കേരള കോൺഗ്രസ് (എം) ആണെന്ന് സിപിഐ.
സിപിഎം ഒന്നാമതും കോൺഗ്രസ് രണ്ടാമതും സിപിഐ മൂന്നാം സ്ഥാനത്തുമാണെന്നു റിപ്പോർട്ടിൽ പറയുന്നു. ബിജെപി, കേരള കോൺഗ്രസ് ജോസഫ് എന്നീ പാർട്ടികൾക്ക് പിന്നിലാണ് കേരള കോൺഗ്രസ് എമ്മിന്റെ സ്ഥാനം.
ബിജെപി ജില്ലയിൽ എല്ലാ മേഖലയിലും സ്വാധീനം ഉറപ്പിക്കുന്നു. കേരള കോൺഗ്രസ് (എം) ഏതാനും പോക്കറ്റുകളിലായി മാത്രം പ്രവർത്തിക്കുന്നു.
ഇടുക്കി മണ്ഡലത്തിൽ മാത്രമാണ് അവർക്ക് സ്വാധീനമുള്ളത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]