
ചെറുതോണി ∙ വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മന്ത്രി റോഷി അഗസ്റ്റിനെ യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മരിയാപുരത്ത് വിസിബി ഉദ്ഘാടനം കഴിഞ്ഞ് മന്ത്രി പൈനാവിനു പോകുമ്പോൾ ഇടുക്കിയിൽ ഡിസിസി ഓഫിസിനു സമീപമായിരുന്നു സംഭവം.
ഉടൻതന്നെ പൈലറ്റ് വാഹനത്തിൽനിന്ന് പൊലീസ് ഇറങ്ങി പ്രതിഷേധക്കാരെ തടഞ്ഞ് മന്ത്രിയുടെ വാഹനം കടത്തിവിട്ടു.ജില്ലയിൽ എത്തിയ റവന്യു വകുപ്പു മന്ത്രിയെ, ഭൂപ്രശ്നങ്ങൾ ഉന്നയിച്ച് തടയാനാണ് യൂത്ത് കോൺഗ്രസ് പദ്ധതിയിട്ടിരുന്നത്. പാർട്ടി പരിപാടിക്ക് കട്ടപ്പനയിൽ എത്തിയപ്പോൾ റവന്യു മന്ത്രിയെ കരിങ്കൊടി കാണിച്ചു തടയാൻ യൂത്ത് കോൺഗ്രസ് നേതാക്കൾ തീരുമാനിച്ചു.
എന്നാൽ കനത്ത പൊലീസ് സന്നാഹമുള്ളതിനാൽ പരിപാടി വിജയിക്കില്ലെന്നു സൂചന കിട്ടിയതോടെ ലൊക്കേഷൻ ഇടുക്കിയിലേക്കു മാറ്റി.
കട്ടപ്പനയിൽനിന്ന് മന്ത്രി പൈനാവിലെ റവന്യു ക്വാർട്ടേഴ്സുകളുടെ ഉദ്ഘാടനത്തിനു പോകുമ്പോൾ ഡിസിസി ഓഫിസിനു സമീപം തടയാനായിരുന്നു പദ്ധതി. എന്നാൽ സംഭവം മുൻകൂട്ടി കണ്ട
സ്പെഷൽ ബ്രാഞ്ച് പൊലീസ് മന്ത്രി രാജന്റെ യാത്ര ഡാം ടോപ്പിൽനിന്ന് ഇടുക്കി അണക്കെട്ടിന്റെ മുകളിലൂടെയാക്കി. ഈ സമയമായിരുന്നു മന്ത്രി റോഷി അഗസ്റ്റിൻ മരിയാപുരത്തെ ഉദ്ഘാടനം കഴിഞ്ഞ് പൈനാവിലേക്ക് പോകുന്നത്.
പൈലറ്റ് വാഹനം കണ്ട് കരിങ്കൊടിയുമായി റോഡിലേക്ക് ചാടിയ പ്രവർത്തകർക്കു പിന്നീടാണു മന്ത്രി മാറിയതായി മനസ്സിലായത്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]